കണ്ണൂർ തിണ്ണമിടുക്കിൽ രാഷ്ട്രീയം മറന്ന് മുന്നണികൾ
text_fieldsതിരുവനന്തപുരം: കണ്ണൂർ തിണ്ണമിടുക്കിൽ മുന്നണികൾ അഭിരമിക്കുേമ്പാൾ മറക്കുന്നത് സംസ്ഥാനത്തെ തുറിച്ചുനോക്കുന്ന രാഷ്ട്രീയപ്രശ്നങ്ങൾ. കെ. സുധാകരെൻറയും പിണറായി വിജയെൻറയും അരനൂറ്റാണ്ട് മുമ്പിലെ അക്രമാസക്ത യൗവനകാലത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങളിലാണ് യു.ഡി.എഫും എൽ.ഡി.എഫും.
ഇതോടെ ബി.ജെ.പിനേതൃത്വം പ്രതിക്കൂട്ടിലായ കുഴൽപണ കേസും വിവാദ ഉത്തരവിെൻറ സഹായത്തോടെ നടന്ന സി.പി.െഎ പ്രതിരോധത്തിലായ മരംകൊള്ളയെക്കുറിച്ചുള്ള ചർച്ചയും വിസ്മൃതിയിലായി.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ നിലവിൽ കേരളമാണ് മുന്നിൽ. കേന്ദ്രത്തിെൻറ തലതിരിഞ്ഞ നയത്തിൽ വാക്സിൻ ലഭ്യതക്കുറവിൽ ജനങ്ങൾ വലയുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എങ്ങനെയും വിജയിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ബി.ജെ.പിയെ വെട്ടിലാക്കി കുഴൽപണമിടപാട് പുറത്തുവന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് തന്നെ പ്രതിക്കൂട്ടിലാണ്.
ആസൂത്രിത മരംകൊള്ളയിൽ സി.പി.െഎയുടെ മുൻമന്ത്രിയും നേതൃത്വവും ഉത്തരം പറയേണ്ട നിലയിലാണ്. അന്വേഷണത്തിൽ ഉദ്യോഗസ്ഥ-രാഷ്ട്രീയനേതൃത്വത്തിെൻറ ആസൂത്രിത നീക്കം പുറത്ത് വരുന്നു. നടുവൊടിഞ്ഞ സമ്പദ്വ്യവസ്ഥക്ക് മുന്നിൽ ഡെൽറ്റാ വൈറസ് വ്യാപനത്തിൽ മൂന്നാം തരംഗം ഭീഷണിയായി നിൽക്കുന്നു. സിൽവർ ലൈൻ ഉൾപ്പെടെ വിവാദ വികസന പദ്ധതികൾ വേറെയും.
ലക്ഷദ്വീപ് നിവാസികളെ സംഘ്പരിവാർ അജണ്ടക്ക് അനുസരിച്ച് കേന്ദ്രം കുടിയൊഴിപ്പിക്കുന്ന നീക്കത്തിനിടെയാണ് നേതാക്കളുടെ വീമ്പുപറച്ചിൽ. കോവിഡ് വാർത്തസമ്മേളനത്തിൽ 20 മിനിറ്റാണ് സുധാകരന് മുഖ്യമന്ത്രി മറുപടി നൽകിയത്. ഭരണത്തുടർച്ചയിൽ ചരിത്രം രചിച്ച പിണറായി വിജയന് മുന്നിൽ കെ. സുധാകരെൻറ വരവ് ഇന്ന് രാഷ്ട്രീയ ഭീഷണി അല്ലാതിരിക്കെ പരിഹസിച്ച് തള്ളുകയായിരുന്നു വേണ്ടതെന്ന അഭിപ്രായം സി.പി.എമ്മിലുണ്ട്.
തെരഞ്ഞെടുപ്പ് തിരിച്ചടിയിൽനിന്ന് കരകയറാൻ പുതിയ പ്രതിപക്ഷനേതാവിനെ മുന്നിൽ നിർത്തി കോൺഗ്രസും യു.ഡി.എഫും മുഖം മിനുക്കുേമ്പാഴാണ് സുധാകരൻ ഭൂതകാലത്തിലെ അക്രമരാഷ്ട്രീയം പൊതുസമൂഹത്തിന് മുന്നിൽ തുറന്നുവെച്ചത്. കോവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ച, മരംമുറി വിവാദം, ബി.ജെ.പിയുടെ കുഴൽപണക്കേസ് തുടങ്ങിയവ എടുത്ത് വി.ഡി. സതീശൻ യു.ഡി.എഫിനെ നയിക്കുന്നതിനിടെയാണ് ചർച്ചകൾ വഴിതിരിച്ചുവിട്ടുള്ള സുധാകരെൻറ വരവ്. ഇതിൽ കോൺഗ്രസിൽതന്നെ രണ്ടഭിപ്രായമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.