പരിസ്ഥിതിലോല മേഖല; ഇടുക്കിയിൽ എൽ.ഡി.എഫ്, യു.ഡി.എഫ് ഹർത്താൽ
text_fieldsതൊടുപുഴ: വനമേഖലയിലെ പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവിനെതിരെ ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപനവുമായി എൽ.ഡി.എഫും യു.ഡി.എഫും. 10ന് എൽ.ഡി.എഫും 16ന് യു.ഡി.എഫും ഹർത്താൽ ആചരിക്കും. ഉത്തരവിനെതിരെ വ്യാഴാഴ്ച വൈകീട്ട് നിരവധി കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തും.
സുപ്രീംകോടതി ഉത്തരവിനെതിരെ പ്രതിഷേധവുമായി 16നാണ് യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചത്. ആദ്യം എല്‍.ഡി.എഫും പിന്നീട് യു.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു.
സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ പരിധിയിൽ പരിസ്ഥിതിലോല മേഖലയാക്കിയ സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ചാണ് ഇരുമുന്നണികളുടെയും ഹർത്താൽ. വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാണ് ഇടതുമുന്നണിയുടെ ആവശ്യം.
കസ്തൂരിരംഗന്‍: അന്തിമ വിജ്ഞാപനം വൈകും
കാലാവധി ജൂൺ 30ന് അവസാനിക്കാനിരിക്കെയാണ് ആറു മാസംകൂടി നീട്ടുന്നത്
ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള കാലാവധി കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയം ആറ് മാസം കൂടി നീട്ടാനൊരുങ്ങുന്നു. നിലവിലെ കാലാവധി ജൂൺ 30ന് അവസാനിക്കാനിരിക്കെയാണ് ആറു മാസം കൂടി നീട്ടുന്നത്.
റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികള്‍ പഠിക്കാന്‍ മുന്‍ വനമന്ത്രാലയം ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാര്‍ അധ്യക്ഷനും ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ മുന്‍ പ്രഫസര്‍ ഡോ. ആര്. സുകുമാര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിങ് ഡയറക്ടര്‍, ജിയളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറൽ തുടങ്ങിയവർ അംഗങ്ങളുമായ സമിതിയെ കഴിഞ്ഞ മാസം നിയോഗിച്ചിരുന്നു. ഈ സമിതിയുടെ വിശദമായ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം മാത്രമേ അന്തിമ വിജ്ഞാപനം ഉണ്ടാകുകയുള്ളൂ എന്ന് മന്ത്രി ഭൂപേന്ദര്‍ യാദവ് സൂചന നൽകി. കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിന്റെ കാലാവധി നീട്ടുമെന്ന് കഴിഞ്ഞദിവസം നടത്തിയ കൂടിക്കാഴ്ചയിൽ മന്ത്രി പറഞ്ഞതായി ഡീന്‍ കുര്യാക്കോസ് എം.പിയും വ്യക്തമാക്കി. പരാതികള്‍ പരിഹരിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ പരിശോധനകള്‍ തുടരുന്നതേയുള്ളൂ എന്നും മന്ത്രി എം.പിയെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.