Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2021 10:56 PM IST Updated On
date_range 27 Feb 2021 10:56 PM ISTഎൽ.ഡി.എഫും യു.ഡി.എഫും എസ്.ഡി.പി.ഐയെ സഹായിക്കുന്നു -കേന്ദ്ര സഹമന്ത്രി പ്രഹ്ലാദ് ജോഷി
text_fieldsbookmark_border
ചേർത്തല: വയലാറിൽ കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ നന്ദു കൃഷ്ണയുടെ വീട് കേന്ദ്ര സഹമന്ത്രിമാരായ പ്രഹ്ലാദ് ജോഷിയും വി. മുരളീധരനും സന്ദർശിച്ചു.
സംസ്ഥാനത്ത് ക്രമസമാധാന അന്തരീക്ഷം തകർന്നിരിക്കുകയാണെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. എൽ.ഡി.എഫും യു.ഡി.എഫും പരോക്ഷമായി എസ്.ഡി.പി.ഐ, പോപുലർ ഫ്രണ്ട് അക്രമികളെ സഹായിക്കുകയാണ്. കൊലക്കേസിൽ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. അേന്വഷണ ചുമതല സി.ബി.ഐക്ക് കൈമാറണം.
വിഷയത്തിൽ ഗൗരവമായി ഇടപെട്ടില്ലെങ്കിൽ സി.പി.എമ്മിന് പശ്ചിമബംഗാളിലെ അവസ്ഥ വരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story