Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'നട്ടെല്ല് ഉള്ളവന്...

'നട്ടെല്ല് ഉള്ളവന് നിലപാടുകളും ഉണ്ടാകും'; പൃഥ്വിരാജിനെതിരെയുള്ള സംഘ്​പരിവാർ അധിക്ഷേപങ്ങളിൽ പ്രതിഷേധവുമായി എൽ.ഡി.എഫും യു.ഡി.എഫും

text_fields
bookmark_border
നട്ടെല്ല് ഉള്ളവന് നിലപാടുകളും ഉണ്ടാകും; പൃഥ്വിരാജിനെതിരെയുള്ള സംഘ്​പരിവാർ അധിക്ഷേപങ്ങളിൽ പ്രതിഷേധവുമായി എൽ.ഡി.എഫും യു.ഡി.എഫും
cancel

തിരുവനന്തപുരം: ലക്ഷദ്വീപിലെ ജനങ്ങൾക്ക്​ ഐക്യദാർഢ്യം അർപ്പിച്ച നടൻ​ പൃഥ്വിരാജ്​ സുകുമാരന്​ നേരെയുള്ള ആസൂത്രിത സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധവുമായി രാഷ്​ട്രീയ കേരളം. കോൺഗ്രസ്​, സി.പി.എം, മുസ്​ലിംലീഗ്​, കേരള കോൺഗ്രസ്​ (എം) അടക്കമുള്ള കക്ഷികളും നേതാക്കളും പൃഥ്വിരാജിന്​ ​പിന്തുണയുമായെത്തി. അനൂപ്​ മേനോൻ, അജു വർഗീസ്​, ആൻറണി വർഗീസ്​ അടക്കമുള്ള സിനിമ മേഖലയിൽ നിന്നുള്ളവരും പൃഥ്വിരാജിന്​ ഐക്യദാർഢ്യം അർപ്പിച്ചിരുന്നു.

​രാഷ്​ട്രീയ കേരളത്തി​െൻറ പ്രതികരണങ്ങൾ

''പൃഥ്വിരാജിനെ പോലെ സംഘപരിവാറിനെതിരെ ഭയമില്ലാതെ പറയുന്നവരെ നമുക്ക് അത്രമേൽ ആത്മാർത്ഥമായി ചേർത്ത് നിർത്താം.ഏതൊരു മനുഷ്യസ്നേഹിയും കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകളാണ് പൃഥ്വിരാജ് പറഞ്ഞത്. രാഷ്ട്രീയ വർത്തമാനങ്ങൾക്ക് ചെവികൊടുക്കാതെ സെലിബ്രിറ്റി സ്റ്റാറ്റസിൽ അഭിരമിക്കുകയല്ല പൃഥ്വിരാജ് ചെയ്തത്. താൻ സ്നേഹിക്കുന്ന ഒരു ജനതയുടെ സ്വസ്ഥത തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരുടെ മന:സമാധാനം തകർക്കുക എന്ന രാഷ്ട്രീയ ശരിയാണ് പൃഥ്വിരാജ് നിർവഹിച്ചത്. അദ്ദേഹത്തിനൊപ്പം നിൽക്കേണ്ടത് ഈ കാലഘട്ടത്തിന്റെ രാഷ്ട്രീയ ആവശ്യമാണ്. സംഘപരിവാർ നമ്മളെ തേടിയെത്തും മുമ്പേ അവരെ നമുക്ക് പരാജയപ്പെടുത്തണം. മനുഷ്യസ്നേഹികൾക്ക് കൂടുതൽ കൂടുതൽ ചേർന്ന് നിൽക്കാം'' - രമേശ്​ ചെന്നിത്തല (മുൻ പ്രതിപക്ഷ നേതാവ്​)

''ലക്ഷദ്വീപ് ജനതയെ പിന്തുണച്ച നടൻ പൃഥ്വിരാജിനെതിരെ സംഘപരിവാർ ശക്തമായ സൈബർ ആക്രമണമാണ് നടത്തുന്നത്. ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന സംഘപരിവാറിനെതിരെ നാം അണിനിരക്കേണ്ടത്തുണ്ട്. ഈ സാഹചര്യത്തിൽ നടൻ പൃഥ്വിരാജിന് ഡി.വൈ.എഫ്.ഐ പിന്തുണ പ്രഖ്യാപിക്കുന്നു.'' -എ.എ റഹീം (സംസഥാന സെക്രട്ടറി, ഡി.വൈ.എഫ്​.​ഐ)

''നട്ടെല്ല് ഉള്ളവന് നിലപാടുകളും ഉണ്ടാകും. അത് അൻഡമാൻ നിക്കോബാർ ദ്വീപിലെ സെല്ലുലാർ ജയിലിൽ നിന്ന് മാപ്പപേക്ഷ എഴുതി കൊടുത്ത്‌ വൈദേശിക അടിമത്വത്തിന്റെ കാല് പിടിച്ച് രക്ഷ നേടിയ സവർക്കറിന്റെ പിൻഗാമികൾക്ക് മനസിലാവില്ല.വെള്ളിത്തിരയിൽ മാത്രമല്ല മതേതര വിശ്വാസികളുടെ മനസ്സിലും നിങ്ങൾ ഹീറോ ആണ്''-രാജ്​മോഹൻ ഉണ്ണിത്താൻ എം.പി

''ലക്ഷദ്വീപ് പ്രശ്​നത്തിൽ ജനപക്ഷത്തുനിന്ന് അഭിപ്രായം പറഞ്ഞതി​െൻറ പേരിൽ അഭിനേതാവ് പൃഥ്വിരാജിനെതിരെ സംഘ് പരിവാർ വാർത്ത ചാനൽ നേരിട്ട് നടത്തുന്ന ഈ വേട്ടയാടൽ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കുക മാത്രമല്ല, ലക്ഷദ്വീപ് ജനതയെ ഒറ്റയടിക്ക് ജിഹാദികളാ​െൻറ ശബ്ദമായിരുന്നു പൃഥ്വിരാജി​േൻറത്. അത് ഇന്ത്യയുടെ ഫെഡറൽ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന നമ്മളോരോരുത്തരുടേയും ശബ്​ദമാണ്. ഭരണവർഗ മാധ്യമങ്ങളെ ഉപയോഗിച്ച് സാംസ്ക്കാരിക പ്രവർത്തകരെ നിശബ്​ദരാക്കുന്നത് നമുക്കനുവദിക്കാനാവില്ല''-വി.ടി ബൽറാം (കോൺഗ്രസ്​)

''വർഗീയത ഏത്‌ തോന്നിവാസം ചെയ്യാനും മൂടുപടമായി തീരുന്ന ഇന്ത്യയിൽ ഒരു വാക്ക്‌ പോലും സമരമാണ്‌. ലക്ഷദ്വീപിലെ മനുഷ്യർക്ക്‌ നേരെ, അവരുടെ സ്വത്വത്തിനു നേരെ വാളെടുക്കുന്ന സംഘ്‌ പരിവാറിനു മുമ്പിൽ നട്ടെല്ല് വളക്കാതെ നിലപാടെടുക്കുന്ന മനുഷ്യർക്ക്‌ വലിയ കരുത്താണ്‌ നടൻ പ്രഥ്വിരാജിന്റെ വാക്കുകൾ. അഭിവാദ്യങ്ങൾ, അനുമോദനങ്ങൾ'' -നജീബ്​ കാന്തപുരം എം.എൽ.എ (യൂത്ത്​ ലീഗ്​ സംസ്ഥാന വൈസ്​ പ്രസിഡൻറ്​)

''മലയാള സിനിമയിലെ നിലപാടിന്റെ പേരാണിന്ന് പൃഥ്വിരാജ്. പൃഥ്വിരാജിന്റെ സിനിമ കാണുന്നതു പോലും ആ നിലപാടിനോടുള്ള ഒരു ഐക്യപ്പെടലാണ്. ഒരു കാരണവശാലും അദ്ദേഹത്തെ വേട്ടയാടാൻ മലയാളി പൊതു സമൂഹം അനുവദിക്കില്ല''-റി​യാസ്​​ മുക്കോളി (വൈസ്​ പ്രസിഡൻറ്​, യൂത്ത്​കോൺഗ്രസ്​)

''ലക്ഷദ്വീപ് വിഷയത്തില്‍ നിര്‍ഭയമായി അഭിപ്രായം പറഞ്ഞ നടന്‍ പൃഥ്വിരാജിനെതിരായ കടന്നാക്രമണം ജനാധിപത്യവിശ്വാസികളെയാകെ വേദനിപ്പിക്കുന്നതാണ്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തിയുളള നീക്കം അംഗീകരിക്കാനാവില്ല. സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്തുന്നവരെ സൈബര്‍ ലോകത്ത് അപഹസിച്ചും അപകീര്‍ത്തിപ്പെടുത്തിയും നിശബ്​മാക്കാമെന്നത് വ്യാമോഹമാണ്. അപഹസിച്ചും നുണ പരത്തിയും വ്യക്തിഹത്യനടത്തിയും ഒരു വ്യക്തിയെ ഒറ്റത്തിരിഞ്ഞ് ആക്രമിക്കാനുളള ചിലരുടെ ക്രൂരത അപലനീയമാണ്. പലതും മാന്യതയുടെ എല്ലാ അതിർത്തികളും ലംഘിക്കുന്നതാണ്.പൗരാവകാശവും പൗരസ്വാതന്ത്ര്യവും പ്രാണനായ നാടിന്റെ പാരമ്പര്യത്തിന്​ അത് ഒട്ടും ചേര്‍ന്നതല്ല.ജനാധിപത്യ ധ്വംസനത്തിന് കൂട്ടുനില്‍ക്കുന്നവരുടെ സൈബർ ഗുണ്ടായിസം മലയാള വെള്ളിത്തിരയിലെ പൗരുഷ്യത്തിന്റെ മുഖമായിരുന്ന അതുല്യനടന്‍ സുകുമാര​െൻറ മകന്‍ പൃഥിരാജിനോട് ചെയ്യുമ്പോള്‍ സാംസ്‌കാരിക കേരളം അതു കണ്ടു നില്‍ക്കില്ല. പ്രതികരണത്തിനു കൂച്ചുവിലങ്ങിടാനുളള നീക്കം തീർച്ചയായും നുള്ളിയെറിയും. ഒരായിരം കൈകള്‍ പൃഥിക്കു തുണയായി ഉയരും'' -ജോസ്​.കെ.മാണി

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, മുസ്​ലിം യൂത്ത്​ ലീഗ്​ സംസ്ഥാന കമ്മറ്റി അടക്കമുള്ളവരും പൃഥ്വിരാജിന്​ ​പിന്തുണർപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prithviraj SukumaranUDFLDFSave Lakshadweeplakshadweep
News Summary - ldf and udf solidarity to Prithviraj Sukumaran
Next Story