സ്പ്രിൻക്ലർ: മുഖംതിരിച്ച് ഇടതുപക്ഷം; സർക്കാറിനെ രക്ഷിക്കാനുള്ള തന്ത്രമാെണന്ന് ആേക്ഷപം
text_fieldsതിരുവനന്തപുരം: സ്പ്രിൻക്ലറിെൻറ കേരളത്തിലെ ഭാവി കോടതി കയറുേമ്പാഴും രാഷ്ട്രീ യ ചോദ്യങ്ങളോട് മുഖംതിരിച്ച് ഇടതുപക്ഷം. മുഖ്യമന്ത്രിയുടെയും സർക്കാറിെൻറയും മ ുഖം രക്ഷിക്കാനുള്ള തന്ത്രമാണിതെന്ന ആേക്ഷപം ശക്തമാണ്. കുത്തക സോഫ്റ്റ്വെയറിനെ ക്കാൾ അപകടകാരിയെന്ന് കരുതുന്ന സാപ് (സോഫ്റ്റ്വെയർ അസ് എ സർവിസ്) സംസ്ഥാനം തെ രഞ്ഞെടുക്കണോയെന്ന് തീരുമാനിക്കേണ്ടത് സർക്കാറും എൽ.ഡി.എഫുമായിരുന്നു.
പകരം െഎ.ടി സെക്രട്ടറി സർക്കാറിെൻറ നയം തീരുമാനിക്കുന്നതിന് സാഹചര്യമൊരുക്കിയതാണ് സർക്കാറിെൻറ പ്രതിച്ഛായ നഷ്ടത്തിനിടയാക്കിയത്. സ്വകാര്യ കമ്പനിയുടെ സോഫ്റ്റ്വെയർ ഉപയോഗിച്ച് അവരുടെ കമ്പ്യൂട്ടറുമായി ബന്ധപ്പെടുത്തി കോവിഡ് സംബന്ധിയായ ആരോഗ്യ വിവരം കൈകാര്യം ചെയ്യുന്നത് സംസ്ഥാനത്തിെൻറ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നാണ് വിലയിരുത്തൽ. സോഫ്റ്റ്വെയറും ഡേറ്റയും സർക്കാറിെൻറയോ അനുബന്ധ സ്ഥാപനങ്ങളുടെയോ പക്കലില്ലാത്ത സ്ഥിതി ഉണ്ടാകുന്നതിൽ രാഷ്ട്രീയവും നയപരവുമായ വീഴ്ചയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
ഇത് ഭാവിയിൽ സ്വകാര്യ കുത്തക കമ്പനിയോട് സംസ്ഥാനത്തിന് ആശ്രിതത്വം ഉണ്ടാക്കും. ജനങ്ങളുടെ നിർണായക വിവരങ്ങൾ സുരക്ഷിതമല്ലാതെ കൈമാറുന്ന കെണിയിലേക്ക് അറിഞ്ഞുകൊണ്ട് പോയതാണോ എന്ന സംശയവും ഉയരുന്നു. വിവാദങ്ങൾക്കിടെ സാപ്പിൽനിന്ന് കുത്തക സോഫ്റ്റ് വെയർ മാതൃകയിലേക്ക് മാറാനാണ് സർക്കാർ നിർബന്ധിതമായത്.
സ്പ്രിൻക്ലറിെൻറ സോഫ്റ്റ് വെയർ താൽക്കാലികമായി സി-ഡിറ്റിന് കൈകാര്യം ചെയ്യാൻ നൽകിയിരിക്കുകയാണിപ്പോൾ. അപ്പോഴും സാപ് മാതൃകയാണ് സംസ്ഥാനത്തിന് ഉചിതമെന്ന് െഎ.ടി സെക്രട്ടറി വാദിക്കുന്നത് വസ്തുതപരമല്ലെന്നും വിദഗ്ധർ പറയുന്നു. െഎ.ടി മേഖലയിൽ സംസ്ഥാനത്തുനിന്ന് ആഗോളതലത്തിൽ ശ്രദ്ധപിടിച്ചുപറ്റിയ കമ്പനികളൊന്നും സാപ് അടിസ്ഥാനമാക്കിയല്ല പ്രവർത്തിക്കുന്നത് എന്നിരിക്കെയാണ് ഇൗ വാദം. വിദേശ കമ്പനിയുമായി കരാർ ഒപ്പിടുേമ്പാൾ പാലിക്കേണ്ട നടപടിക്രമങ്ങൾ ലംഘിച്ച നടപടി ഗുരുതര കൃത്യവിലോപമാണെന്നും തെളിഞ്ഞു.
ഇതോടെ സർക്കാറിനെയും മുഖ്യമന്ത്രിയെയും രക്ഷിക്കാൻ െഎ.ടി സെക്രട്ടറി സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കാൻ നിർബന്ധിതമായെന്നാണ് പ്രതിപക്ഷ ആക്ഷേപം. അതിന് പ്രത്യുപകാരമായി മുതിർന്ന ഉദ്യോഗസ്ഥനെ വെള്ളപൂശാനാണ് വിരമിച്ച ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയോഗിച്ചതെന്ന ആക്ഷേപവുമുണ്ട്.
ആരോഗ്യ വകുപ്പിലെ പല നടപടികളിലും ആരോപണവിധേയനായ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ കൂടി അന്വേഷണ സമിതിയുടെ ഭാഗമാക്കിയതും സർക്കാറിെൻറ ഉേദ്ദശ്യശുദ്ധിയെ സംശയനിഴലിലാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.