റാന്നിയിൽ ബി.ജെ.പിക്ക് ഇടതുമുന്നണി പിന്തുണ; പരസ്യ പ്രതിഷേധവുമായി സി.പി.ഐ
text_fieldsറാന്നി: ഇടതുമുന്നണിയുടെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടിനെയും ആദർശത്തിനെയും ബലികൊടുത്ത റാന്നി പഞ്ചായത്തിലെ മുന്നണി നടപടിയിൽ സി.പി.ഐ റാന്നി ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു.
മുന്നണിയിലെ ഘടകകക്ഷികള്‍ അറിയാതെ റാന്നി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നിർദേശിച്ച പ്രസിഡൻറ് സ്ഥാനാർഥിയെ ഇടതുമുന്നണി പിന്തുണച്ച നിലപാട് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് യോഗം വിലയിരുത്തി. ഇടതുമുന്നണി പഞ്ചായത്ത് കമ്മിറ്റി വിളിച്ചുചേര്‍ക്കാന്‍ തയാറാകാതെ തീരുമാനമെടുത്തതിൽ യോഗം അതൃപ്തി രേഖപ്പെടുത്തി.
ഇടതുമുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ്-എം ജോസ് വിഭാഗത്തിെൻറ അംഗം മുന്നണിമര്യാദ ലംഘിച്ചിട്ടും അവരുടെ പേരിൽ നടപടി സ്വീകരിക്കാതെ നിലനിർത്തിയിരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.
എസ്.ഡി.പി.ഐയുടെയും യു.ഡി.എഫിേൻറതും അടക്കം വിവിധ പഞ്ചായത്തുകളിൽ മുന്നണി ആവശ്യപ്പെടാതെ ലഭിച്ച പിന്തുണയോട് കിട്ടിയ സ്ഥാനങ്ങൾ രാജിെവച്ച് കാട്ടിയ രാഷ്ട്രീയമാതൃക റാന്നിയിൽ നടപ്പാക്കാതിരിക്കുന്നത് മുന്നണിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ്.
ബി.ജെ.പിയുടെ പിന്തുണയിൽ ലഭിച്ച സ്ഥാനങ്ങൾ രാജിവെക്കാന്‍ കേരള കോണ്‍ഗ്രസ്-എം തയാറാകണം. അവര്‍ തയാറാകാത്തപക്ഷം അവർക്ക് പിന്തുണ നൽകിയവർ അത് പിൻവലിക്കാൻ തയാറാകണമെന്നും രാഷ്ട്രീയ മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ജോജോ കോവൂർ അധ്യക്ഷത വഹിച്ചു. തെക്കേപ്പുറം വാസുദേവൻ, ടി.ജെ. ബാബുരാജ്, ലിസി ദിവാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.