പൂട്ടിയ ബാറുകള്‍ തുറക്കുന്നത് കൊടിയ വഞ്ചന –എ.കെ. ആൻറണി
text_fieldsന്യൂഡല്‍ഹി: പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നു തെരഞ്ഞെടുപ്പുകാലത്ത് വ്യാപകമായി പ്രചരിപ്പിച്ച ഇടത് സര്‍ക്കാര്‍ കേരളത്തോടു കാട്ടിയ കൊടിയ വഞ്ചനയാണ് പുതിയ മദ്യനയമെന്ന് എ.കെ. ആൻറണി. തെരഞ്ഞെടുപ്പ് ജയിച്ചാല്‍ പൂട്ടിയ ബാറുകള്‍ തുറക്കുമെന്ന രീതിയില്‍ കരാറുണ്ടായിരുന്നുവെന്ന ആരോപണം ശരിയായി.
മദ്യത്തിെൻറ കാര്യത്തില്‍ വാഗ്ദാനലംഘനമാണ് നടത്തിയത്.പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് സി.പി.എം ദേശീയ നേതാക്കള്‍ പറഞ്ഞതിനു പിന്നാലെ യു.ഡി.എഫ് നേതാക്കള്‍ കുപ്രചാരണം നടത്തുന്നുവെന്നായിരുന്നു ആരോപണം.പുതിയ മദ്യനയത്തിലൂടെ ഏറ്റവുംകൂടുതല്‍ മദ്യമൊഴുക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.