മദ്യനയം: ജനകീയ പ്രക്ഷോഭം ആരംഭിക്കും -ഹസൻ
text_fieldsതിരുവനന്തപുരം: കേരള ജനതയെ വീണ്ടും മദ്യത്തില്‍ മുക്കിക്കൊല്ലുന്നതിന് ഇടതുമുന്നണി യോഗം അംഗീകരിച്ച പുതിയ മദ്യനയത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ പറഞ്ഞു. വലിയ പ്രത്യാഘാതമുണ്ടാക്കുന്ന ജനദ്രോഹതീരുമാനമാണിത്. യുഡി.എഫ് സര്‍ക്കാറിെൻറ മദ്യനയം അട്ടിമറിച്ച് പുതിയമദ്യനയം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കാലത്ത് മദ്യമുതലാളിമാര്‍ക്ക് നല്‍കിയ വാഗ്ദാനം എൽ.ഡി.എഫ് പാലിച്ചു. ദേശീയപാതയിലെ ബാറുകള്‍ തുറക്കാന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഇടതുസര്‍ക്കാര്‍ വിധി സമ്പാദിച്ചു.
യു.ഡി.എഫ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ മദ്യലോബി നടത്തിയ ശ്രമങ്ങള്‍ക്ക് പിന്നില്‍ ഇടതുമുന്നണിയായിരുെന്നന്ന് ഇപ്പോള്‍ വ്യക്തമായി. ബാറുകള്‍ തുറന്ന് കൊണ്ടുള്ള പുതിയ മദ്യനയത്തിന് പിന്നില്‍ വ്യാപകഅഴിമതിയുണ്ട്. മദ്യലോബിയുമായുള്ള എൽ.ഡി.എഫിെൻറ അവിശുദ്ധബന്ധത്തിെൻറ അടിസ്ഥാനത്തില്‍ കൈക്കൊള്ളുന്ന ഈ തീരുമാനത്തിനെതിരെ ശക്തമായ ജനകീയപ്രക്ഷോഭത്തിന് കോണ്‍ഗ്രസ് തയാറാകുമെന്നും ഹസന്‍ മുന്നറിയിപ്പ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.