ഉപതെരഞ്ഞെടുപ്പിൽ നടന്നത് എൽ.ഡി.എഫ്-ബി.ജെ.പി വോട്ടുകച്ചവടം -മുല്ലപ്പള്ളി
text_fieldsതിരുവനന്തപുരം: വോട്ടുകച്ചവടമെന്ന സി.പി.എം ആക്ഷേപത്തിന് മറുപടിയുമായി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. സി.പി.എം, ബി.ജെ.പി വോട്ടുകച്ചവടത്തിെൻറ കരാര്‍ ഉറപ്പിച്ചത് വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിലാണെന്ന് അദ്ദേഹം ആരോപിച്ചു. വട്ടിയൂര്‍ക്കാവ് മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നിയമസഭതെരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മിലായിരുന്നു മത്സരം. കെ. മുരളീധരന്‍ ജയിച്ചപ്പോൾ ബി.ജെ.പി രണ്ടാമതെത്തി.
അന്ന് 44,000 വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. മുരളീധരന്‍ എം.പി ആയതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫ് ജയിച്ചപ്പോൾ ബി.ജെ.പിയുടെ വോട്ട്നില 28,000 ആയി കുറഞ്ഞു.
എൽ.ഡി.എഫ് എങ്ങനെ വിജയിച്ചെന്നും ആര് തമ്മിലാണ് വോട്ടുകച്ചവടമെന്നും ഈ കണക്ക് വ്യക്തമാക്കും. വട്ടിയൂര്‍ക്കാവിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഊതിപ്പെരുപ്പിച്ച ബലൂണ്‍ മാത്രമാണ്. പി.ആര്‍ വര്‍ക്കിനെ തുടര്‍ന്നുള്ള പ്രതിച്ഛായയില്‍ ജയിച്ചുവന്ന വ്യക്തിയാണ് അദ്ദേഹം. വനിതാപ്രാതിനിധ്യം ഉറപ്പിക്കുന്നതിെൻറ ഭാഗമായി എ.ഐ.സി.സി കണ്ടെത്തിയ മികച്ച സ്ഥാനാർഥിയാണ് യു.ഡി.എഫിെൻറ വീണാ നായരെന്നും മുല്ലപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.