മന്ത്രിസ്ഥാനം വീതംവെപ്പ് പൂർത്തിയായി: 21 മന്ത്രിമാർ, നാലുപേർ രണ്ടരവർഷം മന്ത്രിയാകും
text_fieldsതിരുവനന്തപുരം: രണ്ടാം എൽ.ഡി.എഫ് സർക്കാറിൽ ഘടകകക്ഷികൾക്ക് മന്ത്രിസ്ഥാനം വീതംവെക്കുന്നത് സംബന്ധിച്ച ചർച്ചകൾ പൂർത്തിയായി. ഇന്ന് രാവിലെ 11ന് ചേർന്ന എൽ.ഡി.എഫ് യോഗത്തിലാണ് ഘടകകക്ഷികൾക്കുള്ള മന്ത്രിസ്ഥാനത്തിെൻറ എണ്ണം തീരുമാനിച്ചത്.
എൽ.ഡി.എഫിലെ ഒറ്റ എം.എൽ.എമാരുള്ള അഞ്ച് കക്ഷികളിൽ എൽ.ജെ.ഡി ഒഴികെ നാലിനും രണ്ടരവർഷം വീതം രണ്ട് മന്ത്രിസ്ഥാനങ്ങൾ പങ്കുവെക്കാൻ തീരുമാനമായി. മുന്നണിയിലെ മുഴുവൻ ഘടകകക്ഷികളുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ഇതുസംബന്ധിച്ച് നാല് കക്ഷി നേതൃത്വങ്ങൾക്കും സി.പി.എം നിർദേശം നൽകിയിരുന്നു. സി.പി.എമ്മിന് ഇത്തവണ 12 മന്ത്രിമാരായി കുറയും. കഴിഞ്ഞ തവണ 13 മന്ത്രിമാർ ഉണ്ടായിരുന്നു. സി.പി.ഐയ്ക്ക് നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ലഭിക്കും. കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ജെ.ഡി.എസ്, എന്‍.സി.പി. എന്നിവര്‍ക്ക് ഒരു മന്ത്രിസ്ഥാനം വീതവും എന്നതാണ് നിലവില്‍ തീരുമാനമായത്.
ശേഷിക്കുന്ന രണ്ട് മന്ത്രി സ്ഥാനങ്ങള്‍ നാല് ചെറുകക്ഷികള്‍ക്കായി രണ്ടര വര്‍ഷം വീതം എന്ന നിലയില്‍ വീതം വെക്കും എന്നതില്‍ അന്തിമ ധാരണയായി. കെ.ബി ഗണേഷ്കുമാര്, കടന്നപ്പള്ളി രാമചന്ദ്രന്, ആന്റണി രാജു, അഹമ്മദ് ദേവര്‍ കോവില്‍ എന്നിവര്‍ക്കാണ് മന്ത്രി സ്ഥാനം രണ്ടരവര്‍ഷം വീതം ലഭിക്കുക.
കേരള കോൺഗ്രസ് (ബി)യും ജനാധിപത്യ കേരള കോൺഗ്രസും അഞ്ച് വർഷം മന്ത്രിസ്ഥാനം വേണമെന്ന് വാദിെച്ചങ്കിലും എല്ലാ ചെറുകക്ഷികളെയും ഉൾപ്പെടുത്തേണ്ടതുണ്ടെന്ന് സി.പി.എം വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷം കാബിനറ്റ് റാങ്ക് ലഭിച്ച തങ്ങൾക്ക് ഒറ്റക്ക് മന്ത്രിസ്ഥാനം വേണമെന്നും രണ്ടരവർഷം കൊണ്ട് വിഷയം പഠിക്കാൻ പോലും കഴിയില്ലെന്നുമായിരുന്നു കെ.ബി. ഗണേഷ് കുമാറിെൻറ വാദം. ആദ്യം വിയോജിപ്പുണ്ടായിരുന്ന ജനാധിപത്യ കേരള കോൺഗ്രസ് പിന്നീട് സി.പി.എം നിർദേശം അംഗീകരിച്ചു. മന്ത്രിസ്ഥാനം നിഷേധിച്ചതിൽ കടുത്ത എതിർപ്പ് പ്രകടിപ്പിെച്ചങ്കിലും എൽ.ജെ.ഡിയോട് സി.പി.എം അയഞ്ഞില്ല. ജെ.ഡി.എസിൽ ലയിക്കണമെന്ന് നേരത്തെ പറഞ്ഞത് സി.പി.എം നേതാക്കൾ ഒാർമിപ്പിച്ചു.
എങ്കിൽ ജനാധിപത്യ കേരള കോൺഗ്രസും കേരള കോൺഗ്രസുകളും ഒരുമിക്കുന്നതിന് നിർദേശിക്കാത്തതെെന്തന്ന എൽ.ജെ.ഡി നേതാക്കളുടെ ചോദ്യത്തിന് ആൻറണി രാജു ഉൾപ്പെടെയുള്ളവർ പി.ജെ. ജോസഫ് മുന്നണി വിട്ടപ്പോൾ എൽ.ഡി.എഫിനൊപ്പം ഉറച്ചുനിന്നവരെന്നായിരുന്നു മറുപടി. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ബോർഡ് കോർപറേഷൻ സ്ഥാനങ്ങൾ ബഹിഷ്കരിക്കണമെന്ന ആവശ്യം എൽ.ജെ.ഡിയിൽ ഉയരുന്നുണ്ട്.
കേരള കോൺഗ്രസ് (എം) രണ്ട് മന്ത്രിസ്ഥാനത്തിനായി വാദിെച്ചങ്കിലും ഒരു മന്ത്രിസ്ഥാനം മാത്രമെന്ന സി.പി.എമ്മിെൻറ ഉറച്ച നിലപാട് തടസ്സമായി. രണ്ടാം മന്ത്രിസ്ഥാനത്തിന് പകരം ചീഫ്വിപ് സ്ഥാനമാവും ലഭിക്കുക. അതേസമയം കേരള കോൺഗ്രസിെൻറ പാർലമെൻററി പാർട്ടി ലീഡറായി റോഷി അഗസ്റ്റിനെ തെരഞ്ഞെടുത്തതോടെ അദ്ദേഹം തന്നെയാവും മന്ത്രിയെന്നും ഉറപ്പായി. കൃഷി, റവന്യൂ, മരാമത്ത്, ഭവനം തുടങ്ങിയ വകുപ്പുകളാണ് കേരള കോൺഗ്രസ് ആഗ്രഹിക്കുന്നത്.
സി.പി.െഎ വിട്ടുകൊടുത്തേക്കാവുന്ന വനം വകുപ്പിൽ അവർക്ക് താൽപര്യമില്ല. റവന്യൂവും ഭവനവും കൃഷിയും വിട്ടുകൊടുക്കാൻ സി.പി.െഎയും ഒരുക്കമല്ല. രണ്ടാം മന്ത്രിസ്ഥാന വാദത്തിെൻറ ഗൗരവം കുറയുമെന്നതിനാൽ ചീഫ് വിപ്പിൽ കേരള കോൺഗ്രസ് അവകാശവാദം ഉന്നയിച്ചില്ല.
ജെ.ഡി.എസിനോട് എൽ.ജെ.ഡിക്കും ദളിനും കൂടിയാണ് ഒരു മന്ത്രിസ്ഥാനമെന്ന് സി.പി.എം പറെഞ്ഞങ്കിലും പങ്കുവെക്കില്ലെന്ന് ദൾ നേതൃത്വം വ്യക്തമാക്കി. ലയനത്തിന് തയാറാവാതിരുന്ന എൽ.ജെ.ഡിയുമായി അധികാരം പങ്കുവെക്കാനാവില്ലെന്നും പറഞ്ഞു. ജെ.ഡി.എസിൽ മാത്യു ടി. തോമസാണോ കെ. കൃഷ്ണൻകുട്ടിയാണോ മന്ത്രിയെന്ന് ഇന്ന് ദേവഗൗഡ പ്രഖ്യാപിക്കും. മന്ത്രിസ്ഥാനം ഉറപ്പുള്ള എൻ.സി.പിയുമായുള്ള ചർച്ചയിൽ മറ്റ് കാര്യങ്ങൾ കടന്നുവന്നില്ല. എ.കെ. ശശീന്ദ്രനാണോ തോമസ് കെ. തോമസാണോ മന്ത്രിയെന്ന് മേയ് 18ന് ജനറൽ സെക്രട്ടറി പ്രഫുൽപേട്ടലിെൻറ നേതൃത്വത്തിൽ തിരുവനന്തപുരത്ത് േചരുന്ന യോഗം തിരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.