ഇന്നലെ മരിച്ച എൽ.ഡി.എഫ് സ്ഥാനാർഥി സഹീറ ബാനുവിന് മികച്ച വിജയം
text_fieldsതിരൂർ (മലപ്പുറം): തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിെൻറ തലേദിവസം മരിച്ച എൽ.ഡി.എഫ് സ്ഥാനാർഥിക്ക് മികച്ച ജയം. തലക്കാട് ഗ്രാമ പഞ്ചായത്ത് 15-ാം വാര്‍ഡ് പാറശ്ശേരി വെസ്റ്റിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി ഇരഞ്ഞിക്കൽ സഹീറ ബാനുവാണ് 239 േവാട്ടിന് വിജയിച്ചത്. സ്വതന്ത്രയായ സുലൈഖ ബീവിയായിരുന്ന എതിർ സ്ഥാനാർഥി.
കഴിഞ്ഞ 10ന് വൈകീട്ട് പാറശ്ശേരിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന സഹീറ ബാനു ചൊവ്വാഴ്ചയാണ് മരിച്ചത്.
സഹോദരെൻറ മകനുമൊത്ത് ബൈക്കിൽ ബാങ്കിൽ പോയി തിരിച്ചു വരുന്നതിനിടെ കാറിടിച്ചുണ്ടായ അപകടത്തിൽ ഇവർക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. തലക്കാട് സി.പി.എം ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു.
തൈവളപ്പിൽ സൈയ്താലി എന്ന മമ്മിക്കുട്ടിയാണ് ഭര്‍ത്താവ്. മക്കൾ: മുഹമ്മദ് ബഷീര്‍, അഹമ്മദ് ഖാനം, റുബീന. മരുമകന്‍ ഷഫ്നീദ്.
സി.പി.എം നേതാവും മഹിളാ അസോസിയേഷൻ ഭാരവാഹിയുമായിരുന്ന സഹീറ ജനകീയ നേതാവായിരുന്നു. 2000 ലും 2010ലു പഞ്ചായത്ത് മെമ്പറായിരുന്ന ഇവർ കഴിഞ്ഞ തവണ പൂക്കൈതയിലെ യു.ഡി.എഫ് ശക്തികേന്ദ്രത്തിൽ നിന്നും 8 വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണ സ്ഥിരം വാർഡായ പാറശ്ശേരി വെസ്റ്റിലാണ് മൽസരിച്ചത്. മൃതദേഹം കോവിഡ് പരിശോധനകൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം ബുധനാഴ്ച ബി.പി അങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.