എറണാകുളത്ത് സി.പി.എം സ്വതന്ത്രൻ ഷാജി ജോർജ് കളത്തിലിറങ്ങി
text_fieldsകൊച്ചി: എറണാകുളം നിയോജക മണ്ഡലത്തില്‍ സി.പി.എം സ്വതന്ത്ര സ്ഥാനാർഥി ഷാജി ജോർജ് പ്രചാരണത്തിനിറങ്ങി.
സി.പി.എം സ്ഥാനാർഥി പട്ടിക ബുധനാഴ്ചയേ പ്രഖ്യാപിക്കുകയുള്ളൂവെങ്കിലും സ്ഥാനാർഥിത്വം ഉറപ്പായ നിലക്ക് പൗരപ്രമുഖരെ നേരിൽ കണ്ട് പിന്തുണ അഭ്യർഥിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെ ഷാജി ജോർജ്, സി.പി.എം ജില്ല സെക്രട്ടറിയെ കണ്ട് ചർച്ച നടത്തിയിരുന്നു. ഒൗദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച വരുമെന്നും വ്യക്തിബന്ധങ്ങൾ പുതുക്കാനും സഹായം തേടാനും സെക്രട്ടറി അറിയിച്ചു.
പൊതുപ്രചാരണ പരിപാടികൾ ഒൗദ്യോഗിക പ്രഖ്യാപനശേഷം തുടങ്ങുമെന്ന് ഷാജി ജോർജ് 'മാധ്യമ'ത്തോട് പറഞ്ഞു. കഴിഞ്ഞ ഉപതെരെഞ്ഞടുപ്പിൽ മത്സരിച്ച മനു റോയിയുടെ പേരാണ് ആദ്യം എറണാകുളത്ത് പാര്‍ട്ടി ചര്‍ച്ച ചെയ്തിരുന്നത്. പിന്നീട് പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് യേശുദാസ് പറപ്പള്ളിയെ ജില്ല നേതൃത്വം സാധ്യത പട്ടികയിലും ഉൾപ്പെടുത്തി.
യേശുദാസിെൻറ സ്ഥാനാർഥിത്വം ഉറപ്പായെന്നായിരുന്നു സി.പി.എം ജില്ല നേതൃത്വത്തിലെ ചിലർ ഞായറാഴ്ച നൽകിയ സൂചന. ജില്ല നേതൃത്വത്തിെൻറ സമ്മർദം ശക്തമായാൽ എ.കെ.ജി സെൻററിൽ നിന്നുള്ള തീരുമാനം തനിക്ക് അനുകൂലമായിരിക്കുമോ എന്ന ആശങ്ക ഷാജിക്കുമുണ്ടായി.
സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിപ്പിച്ചാൽ കേരള റീജനൽ ലാറ്റിൻ കാത്തലിക് കൗൺസിലിെൻറ (കെ.ആര്.എല്‍.സി.സി) പിന്തുണ സംസ്ഥാന തലത്തിൽ എൽ.ഡി.എഫിന് ലഭിക്കുമെന്നാണ് സി.പി.എമ്മിെൻറ പ്രതീക്ഷ.
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ധാരണപത്ര വിവാദത്തില്‍ ലത്തീന്‍ സഭയുടെ എതിര്‍പ്പ് കുറക്കുകയെന്ന രാഷ്ട്രീയ സമീപനവും ഷാജിക്ക് അനുകൂലഘടകമായി.
മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചതിെൻറ പ്രത്യാഘാതം തെരഞ്ഞെടുപ്പിൽ നേരിടേണ്ടിവരുമെന്ന് ലത്തീൻ അതിരൂപത മുൻ വികാരി ജനറലും സി.ബി.സി.ഐ ലേബർ സെക്രട്ടറിയുമായ ഫാ. യൂജിൻ െപരേര മുന്നറിയിപ്പ് നൽകിയിരുന്നു.
തെരഞ്ഞെടുപ്പിൽ ലത്തീൻ സഭയെ കൂടെ നിർത്താനുള്ള സി.പി.എം തന്ത്രമായാണ് പുതിയ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഷാജിയുടെ സ്ഥാനാർഥിത്വം വഴി തീരദേശ മണ്ഡലങ്ങളിലാകെ ലത്തീൻ സഭയുടെ പിന്തുണ ഉറപ്പിക്കാമെന്നും പാർട്ടി കണക്കുകൂട്ടുന്നു.
മലയാള പുസ്തക പ്രസാധന രംഗത്തെ സജീവ സാന്നിധ്യമായ പ്രണത ബുക്സിെൻറ സാരഥിയെന്ന നിലയിലും എഴുത്തുകാർക്കും വായനക്കാർക്കും പരിചിത മുഖമാണ് ഷാജി ജോർജ്. സാംസ്കാരിക രംഗത്തെ ഷാജിയുടെ ഇടപെടലും സഹായകമാവുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.