ഉറച്ച വിശ്വാസത്തോടെ അക്ബര്‍ ഇറങ്ങി
text_fieldsഗുരുവായൂര്‍: ഒന്നര പതിറ്റാണ്ടായി എല്‍.ഡി.എഫ് കോട്ടയായി നില്ക്കുന്ന ഗുരുവായൂരിനെ ഇത്തവണയും ചുവപ്പണിയിക്കുമെന്ന വിശ്വാസത്തോടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ. അക്ബര്‍ പ്രചാരണം തുടങ്ങി.
വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ടൗണ്‍ ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷനോടെയാണ് ഔദ്യോഗിക പ്രചാരണത്തിന് തുടക്കം കുറിക്കുകയെങ്കിലും മണ്ഡലത്തിലെ പ്രധാന വ്യക്തികളെ കണ്ട് സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ഥിക്കല്‍ ആരംഭിച്ചു. ഗുരുവായൂര്‍ മേഖലയിലാണ് വ്യാഴാഴ്ച പര്യടനം നടത്തിയത്.
ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, സെൻറ് ആൻറണീസ് പള്ളി വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി എന്നിവരെ സന്ദര്‍ശിച്ചു. ചൂല്‍പ്പുറം, പുത്തമ്പല്ലി, തൈക്കാട് മേഖലയിലെ പൗരപ്രമുഖരെയും സന്ദര്‍ശിച്ച് പിന്തുണയഭ്യര്‍ഥിച്ചു. നഗരസഭ അധ്യക്ഷന്‍ എം. കൃഷ്ണദാസ്, നിയോജക മണ്ഡലം സെക്രട്ടറി സി. സുമേഷ്, ലോക്കല്‍ സെക്രട്ടറി കെ.ആര്. സൂരജ്, ദേവസ്വം ഭരണ സമിതി അംഗം എ.വി. പ്രശാന്ത് എന്നിവര്‍ സംബന്ധിച്ചു.
എ.സി. മൊയ്തീൻ പ്രചാരണ രംഗത്ത്
കുന്നംകുളം: എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ കുന്നംകുളത്ത് മന്ത്രി എ.സി. മൊയ്തീൻ പ്രചാരണത്തിന് തുടക്കമിട്ടു. കാട്ടകാമ്പാൽ, കടവല്ലൂർ, പോർക്കുളം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് സന്ദർശനം നടത്തിയത്.
പലയിടത്തും പൊതുപ്രവർത്തകരെയും സംഘടന പ്രവർത്തകരെയും സന്ദർശിച്ച് സഹായം തേടി. രക്തസാക്ഷി എ.ബി. ബിജേഷിെൻറ വസതിയിലെത്തി പിതാവ് ഭാസ്കരനെയും കണ്ടു. ജില്ല പഞ്ചായത്ത് അംഗം പത്മം വേണുഗോപാൽ, സി.പി.എം ഏരിയ സെക്രട്ടറി എം.എൻ. സത്യൻ, എം. ബാലാജി തുടങ്ങിയവരും ഉണ്ടായിരുന്നു.
കുന്നംകുളത്തും സമീപ പഞ്ചായത്തുകളിലും സി.ഐ.ടി.യു പ്രവർത്തകർ വിളംബര ജാഥയും സംഘടിപ്പിച്ചിരുന്നു.
കെ. രാജൻ പ്രചാരണം തുടങ്ങി
പുത്തൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ഒല്ലൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ. രാജൻ. പുത്തൂർ ഗ്രാമപഞ്ചായത്തിലെ വെട്ടുക്കാട്, പൊന്നൂക്കര, വടക്കേക്കര കോളനികളിൽ സന്ദർശനം നടത്തി. എൽ.ഡി.എഫ് നേതാക്കളായ വർഗീസ് കണ്ടംകുളത്തി, ടി.ആർ. രാധാകൃഷ്ണൻ, കെ.വി. സജു, ടി.എസ്. മുരളീധരൻ, പി.എസ്. ബാബു, മിനി ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.