ഒാട്ടോ ഓടിക്കലിെൻറ 25ാം വർഷം ഓട്ടോ ചിഹ്നത്തിൽ 'ദേവരൂട്ടി'യുടെ മൽസരം
text_fieldsകോട്ടയം: ഓട്ടോറിക്ഷക്ക് ജീവനുണ്ടായിരുന്നുവെങ്കിൽ അത് ഓടി നടന്ന് വോട്ട് ചോദിക്കുന്ന ഒരു പ്രദേശമാകുമായിരുന്നു രാമപുരം പഞ്ചായത്തിലെ ഗാന്ധിപുരം വാർഡ്. അവിടുത്തെ ഇടതുമുന്നണി സ്ഥാനാർത്ഥി ദേവരാജൻ മുത്തൂറ്റും ഓട്ടോറിക്ഷയും തമ്മിലെ ബന്ധം അങ്ങനെയാണ്.
കാൽ നൂറ്റാണ്ടായി സ്വന്തം വാർഡിലെ മിക്ക വോട്ടർമാരുടെയും ഡ്രൈവറാണ് നാട്ടുകാർ 'ദേവരൂട്ടി' എന്ന് സ്നേഹത്തോടെ വിളിക്കുന്ന ഈ സ്ഥാനാർത്ഥി. ഇക്കാലത്തിനിടെ ഒരിക്കലെങ്കിലും ദേവരൂട്ടിയുടെ ഓട്ടോയെ ആശ്രയിക്കാത്ത ഒരു കുടുംബവും ഈ വാർഡിലില്ല.
തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനും മുേമ്പ ദേവരൂട്ടിയുടെ ചിഹ്നമാണ് ഓട്ടോ. ഓട്ടോക്ക് ഒപ്പമല്ലാതെ ദേവരാജനെ കണ്ടിട്ടുള്ളവർ അപൂർവ്വമാണ്. 22 ാം വയസിൽ ജീവിതം വഴിമുട്ടി നിന്നപ്പോൾ ഓട്ടോ ഉരുട്ടിത്തുടങ്ങിയതാണ് ദേവരാജൻ.
പിന്നീട് ഇേങ്ങാട്ട് നാട്ടുകാർക്ക് ഈ ഓട്ടോയും ഓട്ടോക്ക് നാട്ടുകാരും പരസ്പരം താങ്ങായി. ഒപ്പമുണ്ടായിരുന്ന പലരും കാറിലേക്കും ബസിലേക്കും പ്രമോഷൻ തേടിപോയിട്ടും ദേവരൂട്ടിയും ഓട്ടോയും ഗാന്ധിപുരം വാർഡിൽതന്നെ ചുറ്റിത്തിരിഞ്ഞുകൊണ്ടേയിരിക്കുകയാണ്.
25 വർഷത്തിനിടെ മൂന്നാമത്തെ ഓട്ടോയാണ് ദേവരാജൻ ഉപയോഗിക്കുന്നത്. അത്രമേൽ ആത്മബന്ധമുള്ളതിനാൽ തീരെ ഉപയോഗിക്കാനാവാതെ വരുേമ്പാൾ മാത്രമാണ് വാഹനം മാറ്റുന്നത്. തെരഞ്ഞെടുപ്പ് ചിഹ്നമായി ഓട്ടോറിക്ഷ കിട്ടിയപ്പോൾ ആവേശം അണപൊട്ടി.
നോട്ടീസിൽ സ്വന്തം ഓട്ടോയുടെ പടംതന്നെ അച്ചടിച്ചു. ദേവരൂട്ടിയും ഓട്ടോയും ഒന്നിച്ചു തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിെൻറ കൗതുകത്തിലാണ് നാട്ടുകാർ. വോട്ടറെ വിളിച്ച് ചിഹ്നത്തിനുള്ളിൽ കയറ്റിയിരുത്തി ദേവരൂട്ടി ചോദിക്കും ഓട്ടോയും ഞാനും പഞ്ചായത്തിലേക്ക് പോകട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.