ഇടതുമുന്നണി വികസനം: ഘടകകക്ഷികളുടെ അഭിപ്രായമാരായുന്നു
text_fieldsതിരുവനന്തപുരം: ഇടതുമുന്നണി വികസിപ്പിക്കുന്നതിനെക്കുറിച്ച് അടുത്ത യോഗത്തിൽ അഭിപ്രായം അറിയിക്കാൻ ഘടകകക്ഷികളോട് മുന്നണി സംസ്ഥാന നേതൃത്വം നിർദേശിച്ചു. വ്യാഴാഴ്ച യോഗത്തിൽ ചർച്ച നടന്നില്ല.
സഹകരിക്കുന്ന കക്ഷികളെ ഒരുമിച്ച് എടുക്കുന്നത് ആലോചിക്കണമെന്ന ധാരണ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിലും ഉണ്ടായി. എേട്ടാളം കക്ഷികളാണ് പുറത്തുനിന്ന് സഹകരിക്കുന്നത്- െഎ.എൻ.എൽ, ലോക് താന്ത്രിക്ദൾ, ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (ബി), നാഷനലിസ്റ്റ് സെക്കുലർ കോൺഫറൻസ്, സി.എം.പി, ജെ.എസ്.എസ്, ആർ.എസ്.പി (ലെനിനിസ്റ്റ്).
കേരള കോൺഗ്രസ് വിഭാഗങ്ങൾ ഒരു ബ്ലോക്കാവാനുള്ള സാധ്യത തേടണമെന്ന നിലപാടാണ് സി.പി.എമ്മിന്. നാഷനൽ സെക്കലുലർ കോൺഫറൻസും െഎ.എൻ.എല്ലും ഒന്നാവണമെന്ന അഭിപ്രായവുമുണ്ട്. സി.പി.െഎ നേതൃത്വത്തിനും സമാന അഭിപ്രായമാണ്. എന്നാൽ, ഒരു പാർട്ടിയും ഒൗദ്യോഗിക ചർച്ച നടത്തിയിട്ടില്ല. െഎ.എൽ.എൽ, ലോക് താന്ത്രിക്ദൾ, ജനാധിപത്യ കേരള കോൺഗ്രസ് എന്നീ കക്ഷികളുടെ കാര്യത്തിൽ ആർക്കും തർക്കമില്ല.
അടുത്ത മുന്നണി യോഗത്തോടെ ഇൗ പാർട്ടികളുടെ കാര്യത്തിൽ ചിത്രം കൂടുതൽ വ്യക്തമാവും. ഘടകകക്ഷികൾ, മുന്നണിയോട് അടുത്ത് സഹകരിക്കുന്ന കക്ഷികൾ, മുന്നണിയുമായി സഹകരണം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ എന്നിങ്ങനെയാണ് നിലവിലെ സ്ഥിതിയെന്ന് കൺവീനർ എ. വിജയരാഘവൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഘടകകക്ഷികൾ ചർച്ച ചെയ്ത് എടുക്കുന്ന തീരുമാനമനുസരിച്ച് മുന്നണി പൊതുതീരുമാനം എടുക്കും.
കക്ഷികളുടെ ലയനസാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ ‘നമ്മൾ പറഞ്ഞാൽ അവർ ലയിക്കുമോ? അതൊക്കെ സങ്കീർണമായ കാര്യമല്ലേ?’ എന്നായിരുന്നു മറുപടി. ആർ.എസ്.പി ഇടതുകക്ഷിയാണെന്നും അവർ മുന്നണിയിലുണ്ടാകേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.