മുസ് ലിം ലീഗ് മതാധിഷ്ഠിത രാഷ്ട്രീയ പാർട്ടിയെന്ന് എ. വിജയരാഘവൻ
text_fieldsതിരുവനന്തപുരം: മുസ് ലിം ലീഗ് മതാധിഷ്ഠിത രാഷ്ട്രീയ പാർട്ടിയാണെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. ലീഗിന് ബദൽ ഉണ്ടാക്കുക എന്ന സമീപനം എൽ.ഡി.എഫിന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.ടി ജലീൽ സി.പി.എം പിന്തുണയുള്ള ഇടത് സ്വതന്ത്രനാണ്. ജലീലിന്‍റെ പേരിൽ അഭ്യൂഹങ്ങൾ വേണ്ട. കെ.എം മാണിയുമായി ഇടതു മുന്നണി ചർച്ച നടത്തിയിട്ടില്ല. കെ എം മാണിയോട് സോഫ്റ്റ് കോർണർ ഇല്ലെന്നും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.
പാർലമെന്‍റെ തെരഞ്ഞെടുപ്പിന് മുൻപ് കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടക്കുന്നു. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അവഗണിക്കുകയാണ്. മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി പ്രതിപക്ഷം വിമർശനം നടത്തുകയാണ്. സംസ്ഥാനത്തിന്‍റെ പൊതുവിഷയങ്ങളിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കുന്നില്ല. കേന്ദ്ര നിലപാടുകളെ വിമർശിക്കുന്നതിനപ്പുറം സംസ്ഥാന സർക്കാറിനെ വിമർശിച്ച് കേരളത്തിലെ പ്രതിപക്ഷം സായൂജ്യമടയുകയാണെന്നും വിജയരാഘവൻ ആരോപിച്ചു.
പുതിയ പാർട്ടികളെ മുന്നണിയിൽ ഉൾപ്പെടുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. എത്രയും വേഗം വിപുലീകരണം ഉണ്ടാകും. അതാത് പാർട്ടികളുടെ അഭിപ്രായം കിട്ടിയ ശേഷം കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കും.
ആർ.എസ്.പി ഇടതു മുന്നണിക്ക് അലങ്കാരമാണ്. അവർ എൽ.ഡി.എഫിൽ വരണമെന്നാണ് ആഗ്രഹം. യു.ഡി.എഫിൽ പോയപ്പോഴാണ് ആർ.എസ്.പിക്ക് വലിയ നഷ്ടമുണ്ടായത്. മന്ത്രിസഭ പുനഃസംഘടന അജണ്ടയിലില്ലെന്നും എൽ.ഡി.എഫ് കൺവീനർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.