അയോഗ്യത: കെ.എം ഷാജിയുടെ പത്രിക തള്ളണമെന്ന് എല്‍.ഡി.എഫ്
text_fieldsഅഴീക്കോട്: യു.ഡി.എഫ് സ്ഥാനാർഥി കെ.എം ഷാജിയുടെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ്. സൂക്ഷ്മ പരിശോധന ഘട്ടത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാർഥി കെ. വി സുമേഷ് ആവശ്യമുന്നയിച്ചത്.
ഷാജിയെ ആറു വർഷത്തേക്ക് അയോഗ്യനാക്കിയ ഹൈകോടതി വിധി ചൂണ്ടിക്കാണിച്ചാണ് പത്രിക തള്ളണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ ഹൈകോടതിയുടെ വിധി സുപ്രിം കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്ന് ഷാജിയുടെ അഭിഭാഷകൻ വരണാധികാരിയെ അറിയിച്ചു. എന്നാൽ സുപ്രീം കോടതിയെ സമീപിച്ച ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയെങ്കിലും വിധി സ്റ്റേ ചെയ്തിട്ടില്ലെന്നാണ് കെ. വി സുമേഷിനു വേണ്ടി ഹാജരായ അഭിഭാഷകരുടെ വാദം.
സുപ്രീകോടതി അഭിഭാഷകരായ പി.വി ദിനേശ് കെ.വി സുമേഷിന് വേണ്ടിയും ഹാരിസ് ബീരാൻ ഷാജിക്കു വേണ്ടിയും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.