എൽ.ഡി.എഫിൽ ഉഭയകക്ഷി ചർച്ച 12 മുതൽ
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റ് പങ്കുവെക്കലും വെച്ചുമാറലും ഉൾപ ്പെടെ ചർച്ച ചെയ്യാനായി എൽ.ഡി.എഫിലെ ഘടകകക്ഷി, ഉഭയകക്ഷി ചർച്ച ചൊവ്വാഴ്ച ആരംഭിക്ക ും. ഫെബ്രുവരി 11ന് ചേരുന്ന എൽ.ഡി.എഫ് സംസ്ഥാനസമിതി യോഗത്തിൽ തെരഞ്ഞെടുപ്പ് സംബന്ധി ച്ച പൊതുകാര്യങ്ങൾ ചർച്ച ചെയ്ത് തെരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് മുന്നണി നേതൃത്വ ം കടക്കും.
ബുധനാഴ്ച സി.പി.എം- സി.പി.െഎ സംസ്ഥാന സെക്രട്ടറിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയെങ്കിലും സീറ്റ് സംബന്ധിച്ച ചർച്ചകളിലേക്ക് കടന്നില്ലെന്നാണ് സൂചന. എന്നാൽ, തങ്ങളുടെ നിലവിലെ സീറ്റുകളിൽ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് സി.പി.െഎ. പുതുതായി മുന്നണിയിലേക്ക് വന്ന ഘടകകക്ഷികൾക്ക് സീറ്റ് കൊടുക്കുന്നതിനോട് ഇരുപാർട്ടികൾക്കും അനുകൂല നിലപാടില്ല .
ഫെബ്രുവരി 14നും 16നും ആരംഭിക്കുന്ന മേഖലാ ജാഥകളുടെ അവസാന ഒരുക്കമാണ് 11ലെ എൽ.ഡി.എഫ് യോഗത്തിെൻറ മുഖ്യഅജണ്ടയെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകളും അന്നുതന്നെ തുടങ്ങാനാണ് സി.പി.എം, സി.പി.െഎ ധാരണ. തുടർന്ന് 14ന് മുമ്പുള്ള മൂന്ന് ദിവസത്തിനുള്ളിൽ ഘടകക്ഷികളുമായുള്ള പ്രാഥമിക ഉഭയകക്ഷി ചർച്ച പൂർത്തിയാക്കാനാണ് ആലോചന. ജനതാദൾ (എസ്)ന് കോട്ടയം സീറ്റിന് പകരം തിരുവനന്തപുരവും ലോക്താന്ത്രിക് ജനതാദളിന് വടകരയും ലഭിക്കണമെന്ന ആഗ്രഹമുണ്ട്.
ജനാധിപത്യ കേരളാ കോൺഗ്രസ് മുന്നണി നേതൃത്വത്തോട് സമ്മർദതന്ത്രത്തിന് തയാറല്ലെങ്കിലും സി.പി.എം സമ്മതിച്ചാൽ മാത്രം പത്തനംതിട്ടയോ കോട്ടയത്തോ മത്സരിക്കാമെന്നാണ് നിലപാട്. എന്നാൽ തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് എന്നീ സീറ്റിൽ തൽക്കാലം മാറ്റം വേെണ്ടന്ന നിലപാടിലാണ് സി.പി.െഎ. അങ്ങനെയെങ്കിൽ ജനതാദൾ തൽസ്ഥിതിയിൽ തൃപ്തിപ്പെടേണ്ടിവരും. രാജ്യസഭ സീറ്റ് ലഭിച്ച ലോക്താന്ത്രിക് ജനതാദളിന് സീറ്റ് കൊടുക്കാൻ ഇരുകക്ഷികൾക്കും യോജിപ്പില്ല. പുതുതായി എത്തിയ കക്ഷികളെ നിയമസഭ തെരഞ്ഞെടുപ്പിലേ പരിഗണിക്കൂ.
സി.പി.എം പി.ബി ഫെബ്രുവരി എട്ടിനും ഒമ്പതിനും ചേരും. സ്ഥാനാർഥിത്വത്തിെൻറ പൊതു മാനദണ്ഡം, രണ്ട് തവണ മത്സരിച്ചവർക്ക് അവസരം കൊടുക്കണമോ, സ്വതന്ത്രരെ നിർത്തണമോ എന്നിവയിൽ മാർഗരേഖ യോഗത്തിൽ തയാറാവും. ഇതിെൻറ അടിസ്ഥാനത്തിലാവും കേരളത്തിൽ ഉൾപ്പെടെ സ്ഥാനാർഥി അന്വേഷണം. ഫെബ്രുവരി അവസാനത്തോടെ മാത്രമേ സി.പി.െഎ നാല് ജില്ലകളിൽനിന്നുമുള്ള സാധ്യത സ്ഥാനാർഥികളുടെ പാനൽ വാങ്ങൂ. മാർച്ച് അഞ്ചിലെ കേന്ദ്ര സെക്രേട്ടറിയറ്റ്, ആറ്, ഏഴ് തീയതികളിലെ ദേശീയ നിർവാഹകസമിതി എന്നിവയിൽ ധാരണയുണ്ടാക്കാമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.