ആഴക്കടൽ മത്സ്യബന്ധന വിവാദം: സർക്കാറിെൻറ മുഖം രക്ഷിക്കാൻ പ്രകടനപത്രികയിൽ ശ്രമം
text_fieldsതിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിെൻറ ചുഴിയിലകപ്പെട്ട സർക്കാറിനെ രക്ഷപ്പെടുത്താൻ മത്സ്യമേഖലക്ക് മുഖ്യപരിഗണന നൽകി എൽ.ഡി.എഫ് പ്രകടനപത്രിക. 'കടൽ കടലിെൻറ മക്കൾക്ക്' എന്ന തലക്കെട്ടിൽ ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദങ്ങളും മുന്നണിയുടെ നയവും വ്യക്തമാക്കാനാണ് പ്രകടനപത്രികയിൽ ശ്രമിക്കുന്നത്.ആഴക്കടലടക്കം മത്സ്യമേഖലയില്‍ കടലിെൻറ അവകാശം കടലില്‍ മീന്‍ പിടിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തുന്ന സമഗ്രമായ നിയമപരിഷ്കരണത്തിനായാണ് ഇടതുപക്ഷം നിലകൊള്ളുന്നതെന്ന് പ്രകടനപത്രിക പറയുന്നു. മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമാവകാശം, കടലിലെ മത്സ്യവിഭവങ്ങളുടെ ഉടമാവകാശം, കടലിലേക്കുള്ള പ്രവേശനഅധികാരം എന്നിവ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. പിടിച്ചുകൊണ്ടുവരുന്ന പച്ചമത്സ്യത്തിെൻറ ആദ്യ വില്പനാവകാശം മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി നിജപ്പെടുത്തും.
ഈ സമീപനത്തിനെതിരെ ആഴക്കടല്‍ മത്സ്യബന്ധനം വിദേശ ട്രോളറുകള്‍ക്ക് തുറന്നുകൊടുക്കുകയാണ് നരസിംഹ റാവുവിെൻറ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തത്.ഒരു പടികൂടി മുന്നോട്ടുപോയി തീരക്കടലിനുമേൽ സംസ്ഥാന സര്‍ക്കാറുകള്‍ക്കുള്ള നിയന്ത്രണ അവകാശങ്ങള്‍കൂടി കവരാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്.ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച് 2016 ലെ പ്രകടനപത്രികയില്‍ പറഞ്ഞത് ആവര്‍ത്തിച്ചാണ് വിവാദത്തിൽ പ്രതിരോധം തീർക്കാൻ പുതിയ പ്രകടനപത്രികയിലും ശ്രമം നടത്തുന്നത്. സുവ്യക്തമായ നിലപാട് ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന ഇടതുസര്‍ക്കാറിനെതിരെ യു.ഡി.എഫും ചില നിക്ഷിപ്ത താല്പര്യക്കാരും ചേര്‍ന്ന് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കോലാഹലങ്ങള്‍ പരിഹാസ്യമാണെന്നും പ്രകടനപത്രിക കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.