എല്ലാ നിയമനങ്ങളും പി.എസ്.സിക്ക് വിടുമെന്ന് എൽ.ഡി.എഫ് പ്രകടന പത്രിക
text_fieldsതിരുവനന്തപുരം: സര്‍ക്കാര്‍, അർധസര്‍ക്കാര്‍, സഹകരണ, പൊതുമേഖല സ്ഥാപനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്പെഷല്‍ റൂളുകള്‍ക്ക് രൂപംനല്കുകയും നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുകയും ചെയ്യുമെന്ന് എൽ.ഡി.എഫ് പ്രകടന പത്രിക.
പൊതുമേഖല റിക്രൂട്ട്മെൻറ് ബോര്‍ഡ് രൂപവത്കരിക്കും. ഒരേക്കര്‍ കൃഷി ഭൂമി വീതം ലഭ്യമാക്കുന്നതിനുള്ള ഇടപെടല്‍ പരമാവധി നടത്തുമെന്നും പത്രികയിൽ പറയുന്നു
7500 കോടി രൂപയുടെ വയനാട് പാക്കേജ്, 12000 കോടി രൂപയുടെ ഇടുക്കി പാക്കേജ്, 2500 കോടിയുടെ കുട്ടനാട് പാക്കേജ്, 5000 കോടി രൂപയുടെ തീരദേശ പാക്കേജ് എന്നിവ സമയബന്ധിതമായി നടപ്പാക്കും. കാസര്‍കോട് പാക്കേജിനുള്ള തുക വർധിപ്പിക്കും. മലബാറിെൻറ പിന്നാക്കാവസ്ഥ പരിഹാരത്തിന് പ്രത്യേക പരിഗണന നല്‍കും.
• 2040 വരെ വൈദ്യുതി ക്ഷാമം ഇല്ലായെന്ന് ഉറപ്പുവരുത്താൻ 10000 കോടിയുടെ ട്രാൻസ്ഗ്രിഡ് പദ്ധതി
•കാര്‍ഷിക മേഖലയില്‍ 5 ലക്ഷവും കാര്‍ഷികേതര മേഖലയില്‍ 10 ലക്ഷവും ഉപജീവന തൊഴിലുകള്‍ സൃഷ്ടിക്കും.
•മുഴുവന്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും അഞ്ചുവര്‍ഷത്തിനുള്ളില്‍ പാര്‍പ്പിടം നല്‍കും. ഭൂരഹിതര്‍ക്ക് കിടപ്പാടമെങ്കിലും ലഭ്യമാക്കും
•പ്രവാസി പുനരധിവാസത്തിന് മുന്തിയ പരിഗണന
• കടലിെൻറ അവകാശം മത്സ്യത്തൊഴിലാളികൾക്ക് ഉറപ്പുവരുത്തും
•പരിസ്ഥിതി സന്തുലനാവസ്ഥ നിലനിർത്തുന്നതിന് ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പദ്ധതി
•കേരള ബാങ്ക് വിപുലീകരിച്ച് എൻ.ആർ.ഐ നിക്ഷേപം സ്വീകരിക്കാവുന്ന തരത്തിലാക്കും
•ഓട്ടോ ടാക്സി തൊഴിലാളികൾക്ക് ക്ഷേമപദ്ധതി
•മതനിരപേക്ഷത സംരക്ഷിക്കാനുള്ള ശക്തമായ നിലപാട് സ്വീകരിക്കും
•കാര്‍ഷിക മേഖലയില്‍ 5 ലക്ഷവും കാര്‍ഷികേതര മേഖലയില്‍ 10 ലക്ഷവും ഉപജീവന തൊഴിലുകള്‍ സൃഷ്ടിക്കും
• പൊതുവിദ്യാലയങ്ങളിൽ പുതുതായി ചേരുന്ന കുട്ടികളുടെ എണ്ണം 10 ലക്ഷമായി ഉയര്‍ത്തും
•ടൂറിസം വിപണി ഇരട്ടിയാക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.