ആദ്യ റൗണ്ടിൽ യു.ഡി.എഫ് അജണ്ടയിൽ തിരിഞ്ഞ് മറിഞ്ഞ് ഇടത്പക്ഷം
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് നിശ്ചയിച്ച അജണ്ടയിലേക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയം തിരിഞ്ഞതോടെ ശബരിമലയിലും ബി.ജെ.പിസഖ്യത്തിലും കെട്ടിമറിഞ്ഞ് എൽ.ഡി.എഫ്. വികസനനേട്ടങ്ങൾ അജണ്ടയാക്കി തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയ സി.പി.എമ്മിന് പ്രചാരണം ആദ്യ റൗണ്ട് പൂർത്തിയാകാറാകുേമ്പാൾ രാഷ്ട്രീയപ്രതിയോഗികളുടെ ആക്ഷേപത്തിന് മറുപടി പറയേണ്ട നിലയിലെത്തി.
സവിശേഷ രാഷ്ട്രീയപ്രതിസന്ധിയാണ് എൽ.ഡി.എഫിന് മുന്നിൽ. സ്ഥാനാർഥികളെ ആദ്യം തീരുമാനിച്ചു, പ്രചാരണം മുന്നേ തുടങ്ങി, വികസനരാഷ്ട്രീയത്തിൽ ഉൗന്നി അജണ്ട നിശ്ചയിച്ചു.
നാമനിർദേശപത്രിക സമർപ്പണ സമയം അവസാനിക്കുന്നതിന് മണിക്കൂറുകൾ മുമ്പ് മാത്രമാണ് മുഖ്യമന്ത്രിക്ക് എതിരെ സ്ഥാനാർഥിയെ നിശ്ചയിക്കാൻ കോൺഗ്രസിനായത്. എന്നിട്ടും വൈകി കളത്തിലിറങ്ങിയ യു.ഡി.എഫിെൻറ ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് എൽ.ഡി.എഫ്.
മുഖ്യമന്ത്രിക്ക് വിവാദങ്ങൾക്ക് മറുപടി പറേയണ്ടിവന്നത് യു.ഡി.എഫിന് നേട്ടമായി. ശബരിമലവിഷയം പ്രചാരണവിഷയമാകരുതെന്ന് കരുതിയിട്ടും യെച്ചൂരിയുടെ പ്രസ്താവന കോൺഗ്രസും ബി.ജെ.പിയും വിഷയമാക്കി. ഇതോടെ ദേവസ്വംമന്ത്രിയുടെ മണ്ഡലമായ കഴക്കൂട്ടത്ത് അടക്കമാണ് മത്സരച്ചൂട് കനത്തത്.
സുപ്രീംകോടതി വിധിയിൽ എല്ലാവരുമായും ചർച്ച ചെയ്തേ നടപടി സ്വീകരിക്കൂവെന്ന് നിലപാട് ആവർത്തിക്കാൻ നിർബന്ധിതമായി മുഖ്യമന്ത്രി. സത്യവാങ്മൂലം പിൻവലിക്കണമെന്ന യു.ഡി.എഫ് വെല്ലുവിളിയിൽ കുടുങ്ങാതിരിക്കലാണ് അടുത്ത വെല്ലുവിളി.
'ബി.ജെ.പി-സി.പി.എം ഡീൽ' ആരോപണത്തിന് പിന്തുണ നൽകി മുൻ ബി.ജെ.പി നേതാക്കൾ രംഗത്ത് എത്തിയത് യു.ഡി.എഫിന് ആയുധമാവുേമ്പാൾ പഴയ കോ-ലീ-ബി സഖ്യവും നേമത്ത് കോൺഗ്രസ് വോട്ട് ലഭിെച്ചന്ന ഒ. രാജഗോപാലിെൻറ പ്രസ്താവനയുമാണ് സി.പി.എമ്മിെൻറ പിടിവള്ളി. കോ-ലീ-ബി സഖ്യം ഉണ്ടായിരുെന്നന്ന് എം.ടി. രമേശ് അടക്കം സമ്മതിക്കുന്നത് യു.ഡി.എഫിന് എതിരെ ഉപയോഗിക്കുകയാണ് മുഖ്യമന്ത്രി.
വട്ടിയൂർക്കാവ്, മലമ്പുഴ, കുണ്ടറ ഉൾപ്പെടെ മണ്ഡലങ്ങളിലെ യു.ഡി.എഫ്-ബി.ജെ.പി ബാന്ധവമാവും ആയുധം. രാഷ്ട്രീയവിവാദങ്ങൾ ഒഴിവാക്കി അജണ്ട തിരിച്ചുപിടിക്കാനാവും വരുംദിവസങ്ങളിൽ എൽ.ഡി.എഫ് ലക്ഷ്യം. പിണറായി വിജയനെപ്പോെലാരു ശക്തനായ നേതാവാണ് എൽ.ഡി.എഫിെൻറ ശക്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.