ഇടുക്കിയിൽ എൽ.ഡി.എഫിന് നേട്ടം; നഗരസഭകൾ യു.ഡി.എഫിന്
text_fieldsഇടുക്കി ജില്ലയിൽ എൽ.ഡി.എഫിന് നേട്ടം. ജില്ല പഞ്ചായത്ത് പിടിച്ചെടുത്തതുകൂടാതെ ഗ്രാമപഞ്ചായത്തിൽ ഏതാണ്ട് ഒപ്പത്തിനൊപ്പമെത്താനുമായി. 52ൽ 23 പഞ്ചായത്തിലാണ് ഭരണം ഉറപ്പിച്ചത്. രണ്ട് നഗരസഭ നിലനിർത്തിയെങ്കിലും ജില്ല പഞ്ചായത്ത് കൈവിട്ടതോടെ യു.ഡി.എഫിന് കഴിഞ്ഞതവണത്തെ തിളക്കം നഷ്ടമായി. നഗരസഭകൾ രണ്ടും നേടിയതും ഗ്രാമപഞ്ചായത്തുകളിൽ പിടിച്ചു നിൽക്കാനായതുമാണ് നേട്ടം.
കഴിഞ്ഞ തവണ 29 പഞ്ചായത്തുണ്ടായിരുന്നു യു.ഡി.എഫിന്. പിന്നീട് ഇത് 25 ആയി കുറഞ്ഞു. ഇത്തവണ 27 പഞ്ചായത്തുകളിൽ ഭരണം ഉറപ്പാക്കിയിട്ടുണ്ട്. രണ്ട് പഞ്ചായത്തിൽ ആർക്കും ഭൂരിപക്ഷമില്ല. രണ്ടുതവണ തുടർച്ചയായി തിളക്കമാർന്ന വിജയം നേടാനായ യു.ഡി.എഫിന് ജില്ല പഞ്ചായത്തിൽ ഇക്കുറി അടിതെറ്റുകയായിരുന്നു. മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് അടക്കം തോറ്റു. മാത്രമല്ല, ജനറൽ വിഭാഗത്തിലായ ജില്ല പഞ്ചായത്ത് പ്രസിഡൻറ്പദം മോഹിച്ച് നാടുവിട്ട് 'ഉറച്ച സീറ്റിൽ' മത്സരിച്ച കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗവും പരാജയപ്പെട്ടു. 16ൽ 10 സീറ്റും നേടി ജില്ല പഞ്ചായത്ത് പിടിച്ചെടുത്ത എൽ.ഡി.എഫ് തൊടുപുഴ നഗരസഭയിലും ഒപ്പത്തിനൊപ്പമെത്തി.
ഒരു സീറ്റിെൻറ വ്യത്യാസത്തിലാണ് ഇവിടെ എൽ.ഡി.എഫിന് ഭരണം നഷ്ടം. 2015 ലേതിെനക്കാൾ ഒരു സീറ്റ് കുറവാണ് എൽ.ഡി.എഫിന് കിട്ടിയത്. കട്ടപ്പന നഗരസഭ പേക്ഷ യു.ഡി.എഫിന് ഗംഭീര വിജയം നൽകി. കട്ടപ്പനയിൽ കഴിഞ്ഞ തവണെത്തക്കാൾ മൂന്ന് സീറ്റ് അധികം നേടിയെന്ന് മാത്രമല്ല എൽ.ഡി.എഫ് സീറ്റ് 13ൽ നിന്ന് ഒമ്പതായി കുറയുകയും ചെയ്തു.
ബി.ജെ.പി ജില്ലയിൽ സീറ്റുനില അൽപം മെച്ചപ്പെടുത്തി. അഞ്ച് സീറ്റുകൂടി. 36 സീറ്റാണ് ഇക്കുറി ലഭിച്ചത്. എസ്.ഡി.പി.ഐ വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ ഒരു സീറ്റ് നിലനിർത്തി. എട്ട് ബ്ലോക്ക് പഞ്ചായത്തിൽ നാലെണ്ണം വീതം പങ്കിട്ടിരിക്കുകയാണ് എൽ.ഡി.എഫും യു.ഡി.എഫും. കഴിഞ്ഞ തവണ യു.ഡി.എഫിന് ആറും എൽ.ഡി.എഫിന് രണ്ടുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.