ബസ് ചാർജ് വർധനക്ക് എൽ.ഡി.എഫിന്‍റെ അനുമതി; തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു
text_fieldsസംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ എൽ.ഡി.എഫിന്‍റെ അനുമതി. തീരുമാനമെടുക്കാൻ ഗതാഗത മന്ത്രിയെയും മുഖ്യമന്ത്രിയെയും ചുമതലപ്പെടുത്തി.
ഇന്ധനവില വർധനവിന്‍റെ സാഹചര്യത്തിൽ ബസ് ചാർജ് വർധിപ്പിക്കണമെന്ന് സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടിരുന്നു. ചാർജ് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ ചൊവ്വാഴ്ച പണിമുടക്ക് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രി ഗതാഗത മന്ത്രി ആന്‍റണി രാജു സ്വകാര്യ ബസുടമകളുമായി നടത്തിയ ചർച്ചക്കൊടുവിലാണ് പണിമുടക്ക് പിൻവലിച്ചത്. ചാർജ് വർധനയടക്കമുള്ള അനുകൂല തീരുമാനങ്ങൾ ഉടനെ ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി ചർച്ചയിൽ ബസുടമകൾക്ക് ഉറപ്പു നൽകിയിരുന്നു.
ബസ് ചാർജ് വർധനക്ക് എൽ.ഡി.എഫ് അനുമതി നൽകിയതോടെ തീരുമാനം ഉടനെ ഉണ്ടാകും. വർധനയുടെ നിരക്ക് ബസുടമകളുമായി ചർച്ച നടത്തിയ ശേഷമാകും തീരുമാനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.