എൽ.ഡി.എഫ് സർക്കാറിന് നാല് വയസ്
text_fieldsതിരുവനന്തപുരം: കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ ഇന്ന് അഞ്ചാം വർഷത്തിലേക്ക്. കോവിഡിെൻറ പശ്ചാത്തലത്തിൽ ആഘോഷങ്ങളൊന്നുമില്ലാതെയാണ് വാർഷികം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതേസമയം, ഫേസ്ബുക്കിലൂടെ ഇന്ന് മുഖ്യമന്ത്രി ജനങ്ങളുമായി സംവദിക്കും. പതിവ് വാർത്താ സമ്മേളനത്തിന് ശേഷമാണ് മുഖ്യമന്ത്രി ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുക. രാവിലെ 11 നാണ് ഇന്നത്തെ വാർത്താ സമ്മേളനം.
സർക്കാറിെൻറ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സംശയങ്ങൾക്ക് നേരിട്ട് മറുപടി പറയാനാണ് മുഖ്യമന്ത്രി എത്തുന്നത്. ഇന്ന് (തിങ്കളാഴ്ച) രാവിലെ 11 വരെ മുഖ്യമന്ത്രിയുടെ ഏതെങ്കിലും സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ ജനങ്ങൾക്ക് ചോദ്യങ്ങൾ ഉന്നയിക്കാം. ഇവക്കുള്ള മറുപടിയാണ് പറയുക.
ആരോഗ്യ വകുപ്പിെൻറ നേട്ടങ്ങളുടെ തോളിലേറിയാണ് എൽ.ഡി.എഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുന്നത്. നിപയെ വിജയകരമായി മറികടന്നതിന് ശേഷം, സർവരുടെയും അഭിനന്ദനം നേടുന്ന രീതിയിൽ കോവിഡ് പ്രതിരോധം നിർവഹിക്കാനായതും വലിയ നേട്ടമാണ്. കോവിഡ് പ്രതിരോധത്തിൽ കേരളം നടത്തിയ മുന്നേറ്റം ലോകമാധ്യമങ്ങളുടെ വരെ ശ്രദ്ധ തേടി. ആദ്യഘട്ടം മുതൽ സർക്കാർ നടപ്പാക്കിയ നിയന്ത്രണങ്ങളും മുന്നൊരുക്കങ്ങളും രോഗവ്യാപനം തടയുന്നതിൽ വലിയ പങ്കാണ് വഹിച്ചത്. കോവിഡ് പ്രതിരോധത്തിൽ നേടിയ വിജയത്തിെൻറ മറവിലാണ് സ്പ്രിംഗ്ലർ ഇടപാട് പോലുള്ളവയിൽ സംഭവിച്ച വീഴ്ച മറികടന്നത്.
നാല് വർഷത്തെ ഭരണ കാലയളവിനിടയിൽ സർക്കാറിന് ഏെറ പഴിേകൾപ്പിച്ചത് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ആഭ്യന്തര വകുപ്പായിരുന്നു. 20 കസ്റ്റഡി മരണങ്ങൾ തന്നെ ഈ കാലയളവിൽ സംഭവിച്ചു. മാവോവാദി ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും അറസ്റ്റുകളുമെല്ലാം ഏറെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയെങ്കിലും പാർട്ടിയെ പിറകിൽ അണിനിരത്തി അവയെയെല്ലാം ജനശ്രദ്ധയിൽ നിന്ന് മാറ്റാൻ മുഖ്യമന്ത്രിക്കായി.
ധനകാര്യ വകുപ്പിെൻറ പ്രകടനവും ശരാശരിക്ക് താഴെ ആയിരുന്നെങ്കിലും ക്രിയാത്മകമായ വിമർശനങ്ങൾ ഉയർത്തുന്നതിലും അവ ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിലും പ്രതിപക്ഷത്തിന് സംഭവിച്ച വീഴ്ച സർക്കാറിനെ രക്ഷിക്കുകയായിരുന്നു. മാന്ത്രിക വടി പോലെ സർക്കാർ അവതരിപ്പിച്ച കിഫ്ബി പോലുള്ളവയുടെ ഗുണദോഷങ്ങൾ വേണ്ടത്ര വിലയിരുത്തപ്പെട്ടിട്ടില്ല.
പ്രതിസന്ധികളായി എത്തിയ രണ്ട് പ്രളയങ്ങളും നിപയും കോവിഡിെൻറ ആദ്യഘട്ടവും വിജയകരമായി കൈകാര്യം ചെയ്തതിലൂടെ മറ്റു വീഴ്ചകളെ മറികടക്കാൻ സർക്കാറിനായി. തദ്ദേശ തെരഞ്ഞെടുപ്പുകളും തുടർന്നെത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പും പടിവാതിൽക്കൽ എത്തി നിൽക്കെയാണ് എൽ.ഡി.എഫ് സർക്കാറിെൻറ നാലാം വാർഷികം എത്തുന്നത്. കൂടുതൽ ജനകീയമായ അജണ്ടകൾക്കായിരുക്കും ഇനി സർക്കാർ മുൻതൂക്കം നൽകുക എന്നതിെൻറ സൂചനയാണ് ഇന്നത്തെ മുഖ്യമന്ത്രിയുടെ സാമൂഹിക മാധ്യമ സംവാദം. സർക്കാറിെൻറ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനും അവ ജനങ്ങൾക്കിടയിൽ സജീവമായി നിലനിർത്തുന്നതിനും ആയിരിക്കും ഇനി മുന്തിയ പരിഗണന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.