നേരത്തെ വിലക്കും വിമർശനവും; ഇന്ന് സി.ബി.ഐക്ക് പിന്നാലെ എൽ.ഡി.എഫ് സർക്കാർ
text_fieldsതിരുവനന്തപുരം: കേന്ദ്ര ഏജൻസികൾ സംസ്ഥാന സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുെന്നന്ന് കടുത്ത വിമർശനം ഉയർത്തുന്നതിനിടെയാണ് സോളാർ പീഡനക്കേസ് സി.ബി.െഎക്ക് വിട്ടത്. കേസുകൾ ഏറ്റെടുക്കുന്നതിന് സി.ബി.െഎക്ക് നൽകിയ അനുമതി സംസ്ഥാനം പിൻവലിച്ചിരുന്നു.
വടക്കാേഞ്ചരി ലൈഫ് മിഷൻ പദ്ധതിയിൽ സി.ബി.െഎ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയായിരുന്നു നടപടി. പെരിയ ഇരട്ടക്കൊലപാതക കേസ്, ഷുഹൈബ് വധം എന്നിവ സി.ബി.െഎ അന്വേഷിക്കുന്നതിനെതിരെയും നിലപാെടടുത്തു.
ഇതേ സി.ബി.െഎ അന്വേഷിക്കണമെന്നാണ് ഇപ്പോൾ സർക്കാർ ആവശ്യപ്പെട്ടത്. പ്രതിപക്ഷ നേതാക്കൾ സർക്കാറിെൻറ നിലപാട് മാറ്റത്തെ വിമർശിച്ച് രംഗത്തുവന്നു. കേസ് സി.ബി.െഎക്ക് ലഭിക്കുന്നത് സംസ്ഥാന സർക്കാർ ഡൽഹി പൊലീസ് എസ്റ്റാബ്ലിഷ്മെൻറ് ആക്ട് പ്രകാരം ശിപാർശ ചെയ്തോ കോടതി വിധി വഴിയോ ആണ്.
അഴിമതിക്കേസുകൾ അന്വേഷിക്കാൻ സർക്കാറുകൾ പൊതുസമ്മതം നേരത്തെ നൽകിയിരുന്നു. ആന്ധ്ര, പശ്ചിമബംഗാൾ, രാജസ്ഥാൻ അടക്കം പല സംസ്ഥാനങ്ങളും ഇത് പിൻവലിച്ചിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷനിൽ സി.ബി.െഎ അന്വേഷണത്തിനെതിരെ സർക്കാർ കോടതിയെ സമീപിച്ചിരുന്നു. പിന്നാലേ കേന്ദ്രത്തിന് നൽകിയ അനുമതി പിൻവലിക്കുകയും ചെയ്തു. കേന്ദ്ര ഏജൻസികൾക്കെതിരെ അതിശക്തമായ വിമർശനമാണ് സി.പി.എമ്മും സർക്കാറും നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.