15 മന്ത്രിമാർ 'സഗൗരവ'ത്തിൽ, അഞ്ചുപേർ ദൈവനാമത്തിൽ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയടക്കം 15 പേരും സത്യവാചകം ചൊല്ലിയത് സഗൗരവത്തിൽ. അഞ്ചുപേർ ദൈവനാമത്തിൽ. അഹമ്മദ് ദേവർകോവിൽ അല്ലാഹുവിെൻറ നാമത്തിലും. മുഖ്യമന്ത്രിയാണ് 'സഗൗരവ' ത്തിന് തുടക്കമിട്ടത്. പിന്നാെലെയത്തിയ കെ. രാജനും സഗൗരവത്തിൽ തന്നെ. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ, സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ, സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാേജന്ദ്രൻ എന്നിവർക്ക് അഭിവാദ്യമർപ്പിച്ച ശേഷമാണ് മന്ത്രിമാരെല്ലാം സത്യപ്രതിജ്ഞ ചെയ്യാൻ വേദിയിലേക്ക് നടന്നത്.
കെ. രാജന്‍, റോഷി അഗസ്റ്റിന്, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആൻറണി രാജു, വി. അബ്ദുറഹിമാന്. ജി.ആര്‍. അനില്‍, കെ.എന്‍. ബാലഗോപാല്‍, ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി, എം.വി. ഗോവിന്ദന്‍, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, വി.എന്‍. വാസവന്‍, വീണ ജോര്‍ജ് എന്നീ ക്രമത്തിലായിരുന്നു മന്ത്രിമാരുടെ സത്യപ്രതിജ്ഞ.
ഇതിൽ കെ. കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, ആൻറണി രാജു, വി. അബ്ദുറഹ്മാൻ, വീണ ജോർജ് എന്നവരാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. ആറാമതെത്തിയ അഹമ്മദ് ദേവർകോവിലാണ് അല്ലാഹുവിെൻറ നാമത്തിൽ പ്രതിജ്ഞ ചെയ്തത്. ഡി.വൈ.എഫ്.െഎ അഖിലേന്ത്യ പ്രസിഡൻറ് കൂടിയായ മുഹമ്മദ് റിയാസ് വേദിയിലെത്തിയശേഷം മുഷ്ടിചുരുട്ടി അഭിവാദ്യമർപ്പിച്ച ശേഷമാണ് ഗവർണർക്ക് അരികിലേക്കെത്തിയത്. പി. പ്രസാദ് അമ്മയുടെ പാദങ്ങളിൽ തൊട്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് േവദിയിലേക്ക് നടന്നത്.
മിസ്റ്റർ റഹ്മാൻ, കം ഹിയർ
തിരുവനന്തപുരം: വേദിയിലെത്തിയശേഷം സത്യപ്രതിജ്ഞാപീഠം കടന്ന് അറിയാതെ മുന്നോട്ട് നടന്ന വി. അബ്ദുറഹ്മാനെ ഗവർണർ വിളിച്ചു, 'മിസ്റ്റർ റഹ്മാൻ കം ഹിയർ'. എട്ടാമതായായിരുന്നു അബ്ദുറഹ്മാെൻറ ഉൗഴം. േപര് വിളിച്ചതോടെ അദ്ദേഹം സ്റ്റേജിെൻറ വലത് വശത്ത് കൂടി വേദിയിലേക്ക്. പിന്നീട് നടന്ന് മുന്നോേട്ടക്ക് പോവുകയായിരുന്നു. ഇതിനിടെയാണ് ഗവർണർ വിളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.