എൽ.ഡി.എഫ് സർക്കാർ നല്ല മദ്യം ലഭ്യമാക്കും: ടി.പി രാമകൃഷ്ണൻ
text_fieldsതിരുവനന്തപുരം: വിഷമില്ലാത്ത നല്ല മദ്യം ലഭ്യമാക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. മദ്യ നിരോധനം നിലവിൽ വന്നിട്ടും സംസ്ഥാനത്തെ മദ്യഉപഭോഗം കുറഞ്ഞില്ല. വിഷമില്ലാത്ത കള്ള് ലഭ്യമാക്കുക എന്നതാണ് എൽ.ഡി. എഫ് നയം. ഇതിനായി ബാറുകളിലും മറ്റുമുള്ള പരിശോധന കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു.
പാതയോര മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതിലൂടെ സർക്കാരിന് 200 കോടി രൂപയുടെ നഷ്ടമുണ്ടാകും. കോടതി വിധി അംഗീകരിക്കുന്നുവെന്നും എക്സൈസ് മന്ത്രി പറഞ്ഞു. മദ്യ നിരോധനംമൂലം ലഹരി വസ്തുകളുടെ ഉപയോഗം കൂടി. മയക്കുമരുന്ന് കേസുകളില്‍ 600 ശതമാനം വരെ വര്‍ധനയുണ്ടായി. ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ തുറന്നാലും യുഡിഎഫ് കാലത്തെ അത്രയും വരില്ലെന്നും മന്ത്രി പറഞ്ഞു.
എൽ.ഡി.എഫ് സർക്കാർ മദ്യം ഒഴുക്കുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. മദ്യനയത്തിൽ സർക്കാരിന് തുറന്ന മനസാണ്. ബാർ ഉടമകൾക്കു വേണ്ടിയുള്ള നിലപാട് അല്ല സർക്കാരിന്‍റേതെന്നും രാമകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.