സർക്കാർ പരാജയപ്പെടുന്നത് ജീവനക്കാരെ വിശ്വാസത്തിലെടുക്കാത്തതിനാൽ -ഉമ്മൻചാണ്ടി
text_fieldsതിരുവനന്തപുരം: ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെ പ്രവർത്തിച്ചതാണ് സർക്കാറിെൻറ പരാജയങ്ങൾക്ക് കാരണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഭരണം എന്നത് സ്ഥലംമാറ്റമാണെന്നാണ് ഇടതു സർക്കാർ മനസ്സിലാക്കിയത്. രാഷ്ട്രീയമായ പ്രതികാരം തീർക്കലിന് കിട്ടിയ ചുട്ട മറുപടിയാണ് സെൻകുമാർ വിഷയത്തിൽ സർക്കാറിനേറ്റ തിരിച്ചടിയെന്നും അദ്ദേഹം പറഞ്ഞു. കേരള സെക്രേട്ടറിയറ്റ് അസോസിയേഷൻ വാർഷിക സമ്മേളനം വി.ജെ.ടി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയപക്ഷപാതിത്തത്തോടെയാണ് സ്ഥലം മാറ്റങ്ങളെല്ലാം. ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെ ഒരു സർക്കാറിനും മുന്നോട്ടുപോകാനാവില്ല. ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ വക്താക്കളാവുകയാണ് സർക്കാർ. ജി.എസ്.ടിയുടെ കാര്യത്തിൽ കേരളവും ജമ്മു-കശ്മീരും മാത്രമാണ് നിയമം പാസാക്കാത്തത്. നിയമസഭയിൽ കൂട്ടായ ചർച്ച നടന്നിരുന്നെങ്കിൽ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാമായിരുന്നു. എല്ലായിടത്തും ആശയക്കുഴപ്പങ്ങളാണ്. സെക്രേട്ടറിയറ്റ് സജീവമായാലേ ഭരണം സുഗമമാകൂ. ജനങ്ങളുടെ ആവശ്യങ്ങൾ നടപ്പാക്കാനും പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാനും ഉദ്യോഗസ്ഥർക്കാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.