സർക്കാറിന്റെ ഒന്നാം വാർഷികം: സമൂഹ മാധ്യമങ്ങളിലെ പ്രചാരണത്തിന് 42 ലക്ഷം
text_fieldsകോഴിക്കോട്: ഇടതുമുന്നണി സർക്കാറിെൻറ ഒന്നാം വാർഷികത്തിൽ സമൂഹ മാധ്യമങ്ങളിലൂടെയുള്ള പരസ്യത്തിന് ചെലവഴിച്ചത് 42 ലക്ഷം രൂപ. സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. േമാഹനെൻറ മകൻ ജൂലിയസ് മിർഷാദ് ജോലി ചെയ്യുന്ന സ്ഥാപനത്തിനാണ് തുക നൽകിയതെന്നും ആരോപണം. നമുക്കൊരുമിച്ച് മുന്നേറാം, സർക്കാർ ഒപ്പമുണ്ട് എന്ന പരസ്യത്തിെൻറ വിവിധ രൂപങ്ങളായിരുന്നു ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും പ്രചരിപ്പിച്ചിരുന്നത്.
42,47,812 രൂപയുടെ കരാറായിരുന്നു കോഴിക്കോട് നടക്കാവിലെ ഗ്ലോബൽ ഇനിഷ്യേറ്റ് ടെക്നോളജീസിന് നൽകിയത്. ഇതിെൻറ പകുതി തുകയായ 21,24,000 രൂപ മുൻകൂറായി അനുവദിച്ചിരുന്നു. സ്പെഷ്യൽ പി.ആർ കാമ്പയിൻ എന്ന ശീർഷകത്തിൽനിന്ന് തുക നടക്കാവിലെ എസ്.ബി.െഎ ശാഖയിലെ അക്കൗണ്ടിൽ നിക്ഷേപിക്കണെമന്ന് നിർദേശിച്ച് പ്രിൻസിപ്പൽ സെക്രട്ടറി മനോജ് ജോഷി ഉത്തരവിറക്കിയിരുന്നു.
ഗ്ലോബൽ ഇനിഷ്യേറ്റ് ടെക്നോളജീസിലെ പ്രോഗ്രാമറാണ് പി. മോഹനെൻറയും മുൻ എം.എൽ.എ കെ.കെ. ലതികയുടെയും മകനായ ജൂലിയസ് മിർഷാദ്. 30 ക്രിയേറ്റിവ് പോസ്റ്ററുകൾ, 15 സെലിബ്രിറ്റി ടെസ്റ്റിമോണിയൽ വിഡിയോകൾ, 30 ആനിമേഷൻ വിഡിയോകൾ, ഏഴ് ഇ-പോസ്റ്ററുകൾ എന്നിവ തയാറാക്കി പ്രചരിപ്പിക്കാനാണ് 42 ലക്ഷം രൂപ അനുവദിച്ചത്. ഒരുമാസത്തെ പ്രചാരണത്തിനാണ് ഇത്രയും തുക ചെലവഴിച്ചത്. ഇവരുടെ പ്രചാരണം മികച്ചതായിരുന്നെന്നാണ് സർക്കാറിെൻറ വിലയിരുത്തൽ.
ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും നവമാധ്യമങ്ങളിൽ ഇൗ കമ്പനി പ്രചാരണം നടത്തിയിരുന്നു. സർക്കാറിെൻറ ഒന്നാം വാർഷികത്തിൽ കോടിക്കണക്കിന് രൂപയാണ് മാധ്യമങ്ങളിലെ പരസ്യത്തിനായി ചെലവഴിച്ചിരുന്നത്. മകൻ ആ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുവെന്നേയുള്ളൂവെന്നും മറ്റുള്ളതെല്ലാം വെറുതെയുള്ള ആരോപണമാണെന്നും പി. മോഹനൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.