മുഖ്യമന്ത്രി ഉൾപ്പെടെ പ്രതികളായ കേസ് പിൻവലിക്കാൻ സർക്കാർ കോടതിയിൽ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി ഉൾെപ്പടെ ഇടതു നേതാക്കൾ പ്രതികളായ സമരകേസ് പിൻവലിക്കാൻ സർക്കാർ കോടതിയിൽ അപേക്ഷ നൽകി. ഹരജി കോടതി ഫയലിൽ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ട്രിഡ ചെയർമാൻ സി. ജയൻബാബു, സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, കിെല ചെയർമാൻ വി. ശിവൻകുട്ടി, സി.പി.എം നേതാക്കളായ ആനത്തലവട്ടം ആനന്ദൻ, ചെറിയാൻ ഫിലിപ്, പുത്തൻകട വിജയൻ, കാട്ടാക്കട ശശി, മാധവൻ തുടങ്ങി ഇരുപതോളം എൽ.ഡി.എഫ് പ്രവർത്തകരാണ് കേസിൽ.
പൊതുമുതൽ നശിപ്പിക്കൽ നിയമപ്രകാരം എടുത്ത രാഷ്ട്രീയ കേസ് പിൻവലിക്കാനാണ് വ്യാഴാഴ്ച സർക്കാർ അപേക്ഷ നൽകിയത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2012 ആഗസ്റ്റ് 22ന് കേന്ദ്ര സർക്കാറിെൻറ ഭക്ഷ്യ സുരക്ഷ ഭേദഗതി നിയമത്തിനെതിരെ രാവിലെ 11ന് പാളയത്തുനിന്ന് ആരംഭിച്ച പ്രകടനത്തിനിടെയുണ്ടായ അനിഷ്ടസംഭവങ്ങളാണ് കേസിനാധാരം. സെക്രേട്ടറിയറ്റിന് മുന്നിലേക്ക് നടന്ന പ്രകടനത്തിനിടെ സമീപ പ്രദേശത്തെ കച്ചവടസ്ഥാപനങ്ങൾക്ക് നേരെ അക്രമം നടന്നുവെന്നാണ് കേസ്. നാശനഷ്ട തുക എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.