ഇടുക്കിയിൽ ഗവർണർ എത്തുന്ന ദിവസം എൽ.ഡി.എഫ് ഹർത്താൽ
text_fieldsതൊടുപുഴ: ഭൂനിയമ ഭേദഗതിക്ക് അനുമതി നൽകാത്ത ഗവർണറുടെ നിലപാടിനെതിരെ ഇടുക്കിയിൽ ഗവർണർ എത്തുന്ന ദിവസം ഹർത്താൽ പ്രഖ്യാപിച്ച് എൽ.ഡി.എഫ്. ഭൂനിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടണമെന്ന ആവശ്യവുമായി രാജ്ഭവനിലേക്ക് എൽ.ഡി.എഫ് ഒമ്പതിന് മാർച്ച് നടത്താനിരിക്കെയാണ് അന്നേ ദിവസം വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൊടുപുഴയിൽ എത്തുന്നത്.
രാജ്ഭവൻ മാർച്ച് നടത്താൻ നിശ്ചയിച്ച ദിവസംതന്നെ വ്യാപാരി വ്യവസായികളുടെ പരിപാടിക്ക് തീയതി നൽകിയ ഗവർണറുടെ നടപടിക്കെതിരെയാണ് ചൊവ്വാഴ്ച ജില്ല ഹർത്താൽ നടത്തുന്നതെന്നും നേതാക്കൾ പറഞ്ഞു. ഒമ്പതിനുതന്നെ ഗവർണറെ ക്ഷണിച്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം പ്രതിഷേധാർഹമാണെന്നും എൽ.ഡി.എഫ് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, തൊടുപുഴയിൽ എത്തുന്ന ഗവർണറെ തടയില്ലെന്നും നേതാക്കൾ പ്രതികരിച്ചു.
ജനുവരി ഒമ്പതിലെ പരിപാടി നേരത്തേതന്നെ നിശ്ചയിച്ചിരുന്നതാണെന്നും പരിപാടിയിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ അജണ്ടയുമില്ലെന്നുമാണ് വിഷയത്തിൽ വ്യാപാരി നേതൃത്വം പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.