പരിസ്ഥിതി ലോല മേഖല: 12ന് വയനാട്ടില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍
text_fieldsകല്‍പറ്റ: സംരക്ഷിത വന മേഖലകള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോലമേഖലയാക്കിയതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നേതൃത്വത്തില്‍ ജൂണ്‍ 12ന് രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ വയനാട് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും.
ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായും പരിസ്ഥിതി ലോല മേഖലയില്‍നിന്ന് ഒഴിവാക്കുക, സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുകയോ തിരുത്തല്‍ ഹരജി നല്‍കുകയോ ചെയ്യുക, ജനവാസ കേന്ദ്രങ്ങളിലെ വനാതിര്‍ത്തി ബഫര്‍ സോണ്‍ ആയി കണക്കാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹർത്താൽ. വനം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ അനിവാര്യമാണ്. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണം എന്ന ആവശ്യമുന്നയിച്ച് തിരുത്തല്‍ ഹരജി കൊടുക്കാനുള്ള സംസ്ഥാന സര്‍ക്കാർ തീരുമാനം സ്വാഗതാര്‍ഹമാണെന്നും എല്‍.ഡി.എഫ് വ്യക്തമാക്കി.
വിവാഹം, ആശുപ്രതി, പാല്‍, പത്രം എന്നി അവശ്യസര്‍വിസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് എല്‍.ഡി.എഫ് ജില്ല കമ്മിറ്റി അഭ്യര്‍ഥിച്ചു. കര്‍ഷകരും തൊഴിലാളികളും വ്യാപാരി സമൂഹവും സ്വകാര്യ വാഹന ഉടമകള്‍ ഉള്‍പ്പെടെ ഹര്‍ത്താലുമായി സഹകരിക്കണം. ജൂണ്‍ 11ന് ഹര്‍ത്താലിന്റെ പ്രചാരണര്‍ഥം എല്ലാ പഞ്ചായത്തുകളിലെയും പ്രധാന കേന്ദ്രങ്ങളില്‍ പ്രകടനം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.