കള്ളപ്പണ ഇടപാട് കണ്ടെത്താൻ എൽ.ഡി.എഫിന് സ്ക്വാഡുണ്ട് -പി.സരിൻ
text_fieldsപാലക്കാട്: യു.ഡി.എഫ്, ബി.ജെ.പി പ്രവർത്തകർക്കിടയിൽ നടക്കുന്ന കള്ളപ്പണ ഇടപാടുകൾ കണ്ടെത്താൻ എൽ.ഡി.എഫിന് പ്രത്യേക സ്ക്വാഡുണ്ടെന്ന് പാലക്കാട് നിയമസഭ മണ്ഡലം സ്ഥാനാർഥി പി.സരിൻ. സി.സി.ടി.വി കണ്ണുകൾക്കും അപ്പുറം ജനങ്ങളുടെ കണ്ണുകൾ ഇതെല്ലാം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ എൽ.ഡി.എഫ് സർക്കാർ 24 മണിക്കൂറും ജാഗരൂഗരാണെന്നും അദ്ദേഹം പറഞ്ഞു.
ബാഗിൽ കൊണ്ടു പോയതാണ് സി.സി.ടി.വിയിൽ വ്യക്തമായത്. അല്ലാതെ കൊണ്ടുപോയതും കൊടുത്തതുമൊക്കെ ചർച്ചയാവും. പണമൊഴുക്കി തുടങ്ങിയ തെരഞ്ഞെടുപ്പാണെന്ന് മൂന്ന് ദിവസം മുമ്പ് തന്നെ വ്യക്തമായിരുന്നു. ഇനിയും നിരവധി കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുമെന്നും പി.സരിൻ അവകാശപ്പെട്ടു.
ചാക്ക് വേണ്ട, പെട്ടിവേണ്ട, വികസനം മതി നന്മയുള്ള പാലക്കാടിന്' എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് പാലക്കാട്ട് എല്‍.ഡി.എഫ് നടത്തിയ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സരിന്‍. കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍ മുറികളില്‍ കഴിഞ്ഞദിവസം നടന്ന പോലീസ് റെയ്ഡും കൊടകര കേസും ഉയര്‍ത്തിക്കാട്ടി ചാക്കുകളും ട്രോളി ബാഗുമായിട്ടാണ് പാലക്കാട്ട് എല്‍ഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.