എൽ.ഡി.എഫ് സർക്കാർ ബി.ജെ.പിയെ സഹായിക്കുന്നു -ജയ്റാം രമേശ്
text_fieldsകോഴിക്കോട്: എൽ.ഡി.എഫ് സർക്കാറിെൻറ ഒരുവർഷത്തെ പ്രവർത്തനം ബി.ജെ.പിയെ സഹായിക് കുന്നതാെണന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജയ്റാം രമേശ് വാർത്തസ മ്മേളനത്തിൽ ആരോപിച്ചു. ശബരിമല വിഷയത്തിലടക്കം ഇത് വ്യക്തമാണ്. അയോധ്യപോലെയാ ണ് ശബരിമല വിഷയത്തെ ബി.ജെ.പി കാണുന്നത്. എന്നാൽ, ദേശീയതലത്തിൽ സി.പി.എം ബി.ജെ.പിയെ സഹായിക്കുന്നുവെന്ന് പറയാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന െതരഞ്ഞെടുപ്പിൽ മുഴുവൻ ജനാധിപത്യ, മതേതര പാർട്ടികളും ഒരുമിച്ച് നിൽക്കണമെന്നാണ് കോൺഗ്രസ് നിലപാട്. കേവലം മോദി വിരുദ്ധതയുടെ പേരിൽ മാത്രമല്ല, കൂട്ടുകെട്ടുണ്ടാക്കേണ്ടത്. കർണാടകയിലെ ജെ.ഡി.എസ്-കോൺഗ്രസ് സഖ്യസർക്കാർ സുശക്തമാണ്. ഇവിടത്തെ ‘ഒാപറേഷൻ താമര’യുടെ റിമോർട്ട് കൺട്രോൾ ഇപ്പോൾ എയിംസിൽ കിടക്കുകയാെണന്ന് അമിത് ഷായുടെ പേര് പരാമർശിക്കാതെ അദ്ദേഹം പരിഹസിച്ചു. സർക്കാറിനെ അസ്ഥിരപ്പെടുത്താൻ ബി.ജെ.പി ശ്രമിച്ചെങ്കിലും വെല്ലുവിളികളെയെല്ലാം അതിജീവിച്ചു.
ആർ.എസ്.എസ് ഇന്ത്യൻ ഭരണഘടനക്ക് എതിരാണ്. ഭരണഘടന സ്ഥാപനങ്ങളായ പാർലമെൻറ്, സി.എ.ജി, സി.ബി.െഎ, ആർ.ബി.െഎ എന്നിവയെ തകർക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാറിന്. റഫേൽ ഇടപാടിലെ സംശയങ്ങൾക്ക് കൃത്യമായ മറുപടി പറയാൻ ഇതുവരെ പ്രധാനമന്ത്രി, ധനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവർക്കായിട്ടില്ല. അതിനാലാണ് സുരക്ഷ പ്രശ്നങ്ങർ നിരത്തുന്നത് -ജയ്റാം രമേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.