എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലേക്ക്; 27ന് യോഗം
text_fieldsതിരുവനന്തപുരം: ഇടതുമുന്നണി സീറ്റ് ചർച്ച ഉൾപ്പെടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക്. സ്ഥാനാർഥി മാനദണ്ഡം നിശ്ചയിക്കലിലും സംഘടന പ്രവർത്തനങ്ങൾ ഉൗർജിതമാക്കുന്നതിലേക്കും സി.പി.എമ്മും സി.പി.െഎയും ഉടൻ കടക്കും.
ജനുവരി 27നാണ് എൽ.ഡി.എഫ് യോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായുള്ള രാഷ്ട്രീയ പ്രചാരണ യാത്ര അടക്കം ചർച്ച ചെയ്യുകയാണ് മുഖ്യ അജണ്ട. പുതുതായി വന്ന എൽ.ജെ.ഡി, കേരള കോൺഗ്രസ് (എം) കക്ഷികൾക്ക് സീറ്റ് കണ്ടെത്തുകയാണ് വെല്ലുവിളി. പാലാ സീറ്റിനെച്ചൊല്ലി ഇടഞ്ഞുനിൽക്കുന്ന എൻ.സി.പിയിലെ പ്രബല വിഭാഗത്തെ അനുനയിപ്പിക്കുകയും വേണം. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുന്നണിയിലെ ശിഥിലീകരണം തടയേണ്ട ബാധ്യത സി.പി.എമ്മിെൻറ ചുമലിലാണ്.
എൽ.ഡി.എഫ് യോഗശേഷമുള്ള ദിനങ്ങളിൽ സീറ്റ് പങ്കുവെക്കലിന് മുന്നോടിയായ ഉഭയകക്ഷി ചർച്ച ആരംഭിക്കും. ലയിക്കാൻ നിർദേശിച്ചിട്ടും ന്യായം പറഞ്ഞുനിൽക്കുന്ന എൽ.ജെ.ഡിയെയും ജെ.ഡി (എസ്)നെയും മെരുക്കുകയും വേണം. ജനുവരി 28 മുതൽ 31 വരെ നീളുന്ന കേന്ദ്ര കമ്മിറ്റിക്കുശേഷമാണ് ഫെബ്രുവരി രണ്ടു മുതൽ നാലു വരെ സി.പി.എം സംസ്ഥാന നേതൃയോഗം. സി.പി.െഎ സംസ്ഥാന നേതൃയോഗം ഫെബ്രുവരി 11- 13 വരെ ചേരുന്നത് ജനുവരി 29- 31 വരെ ഹൈദരാബാദിൽ നടക്കുന്ന ദേശീയ കൗൺസിലിനു ശേഷവും. ഭരണമുള്ള ഏക സംസ്ഥാനമെന്ന നിലയിൽ അനുഭവസമ്പത്തിനൊപ്പം പുതുമുഖങ്ങളെയും പരീക്ഷിക്കുകയാകും കേരളത്തിൽ തുടരുക. വിജയസാധ്യതയാകും മുഖ്യഘടകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.