ഇടതുമുന്നണി ജനജാഗ്രത യാത്രകൾ ഇന്ന് സമാപിക്കും
text_fieldsതൃശൂർ: കേന്ദ്രസർക്കാറിെൻറ ജനദ്രോഹ നയങ്ങൾ തുറന്നുകാണിക്കാനും മതനിരപേക്ഷ സന്ദേശം ഉയർത്തിയും എൽ.ഡി.എഫ് സർക്കാറിെൻറ ജനോപകാരപ്രദമായ നടപടികൾ വിശദീകരിച്ചും നടത്തുന്ന മേഖല ജാഥകൾ വെള്ളിയാഴ്ച സമാപിക്കും. ഒക്ടോബർ 21നാണ് മേഖല ജാഥകൾ ആരംഭിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന വടക്കൻ മേഖല ജാഥ വെള്ളിയാഴ്ച കാസർകോട് മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ മണ്ഡലംതല പര്യടനം പൂർത്തിയാക്കി തൃശൂരിലാണ് സമാപിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസമായി ജില്ലയിൽ പര്യടനം നടത്തുന്ന ജാഥ വൈകീട്ട് അഞ്ചിന് തൃശൂർ വിദ്യാർഥി കോർണറിൽ സമാപിക്കും.
സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന തെക്കൻ മേഖല ജാഥയുടെ സമാപനം എറണാകുളം വൈറ്റിലയിലാണ്. കഴിഞ്ഞ രണ്ടുദിവസമായി എറണാകുളം ജില്ലയിൽ പര്യടനം നടത്തുന്ന ജാഥ വൈകീട്ട് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.