എൽ.ഡി.എഫ് കേരള സംരക്ഷണ യാത്ര സമാപനം നാളെ തൃശൂരിൽ
text_fieldsതൃശൂര്‍: എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കേരള സംരക്ഷണ യാത്രയുടെ തെക്കന്‍, വടക്കന്‍ മേഖല ജാഥകൾ ശനിയാഴ്ച തൃശൂർ തേക്കിന്‍കാട് വിദ്യാര്‍ഥി കോര്‍ണറിൽ സംഗമിക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാലിന് സമാപന പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ലക്ഷം പേര് പങ്കെടുക്കുന്ന റാലിയും ഉണ്ടാകും.
സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത കോടിയേരി ബാലകൃഷ്ണന് ക്യാപ്റ്റനായുള്ള തെക്കന്‍ മേഖല ജാഥയും സി.പി.എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി മഞ്ചേശ്വരത്ത് ഉദ്ഘാടനം ചെയ്ത കാനം രാജേന്ദ്രന് ക്യാപ്റ്റനായുള്ള വടക്കന്‍ മേഖല ജാഥയുമാണ് തൃശൂരിൽ സംഗമിക്കുന്നത്. യാത്രയുടെ ഭാഗമായുള്ള പരിപാടികൾ ഗതാഗത കുരുക്കില്ലാതെയാണ് ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു. സി.എന്‍. ജയദേവന് എം.പി, കണ്‍വീനര്‍ കെ. രാധാകൃഷ്ണന്, ട്രഷറര്‍ എം.എം. വര്‍ഗീസ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.