എൽ.ഡി.എഫ് മുന്നിൽ
text_fields15 തെരഞ്ഞെടുപ്പുകളിൽ 12 ലും ജയിച്ച ഇടതുമുന്നണിക്ക് കാസർകോട് മണ്ഡലം ഉറച്ച ഒന്നാ ണ്. പ്രഖ്യാപനത്തിന് ആറുമാസം മുമ്പ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട ഇട തുപക്ഷം പാർലമെൻറ് മണ്ഡലത്തിെൻറ മുക്കും മൂലയും പലതവണ സ്പർശിച്ചുകഴിഞ്ഞു. രാഷ് ട്രീയനേതാവ് എന്നനിലയിലും എം.എൽ.എ എന്ന നിലയിലും സുപരിചിതനായ കെ.പി. സതീഷ് ചന്ദ്ര ൻ മികച്ച സ്ഥാനാർഥിയുമായതോടെ ഇടതുമുന്നണിക്കു മുന്നിൽ വിജയത്തിന് തടസ്സങ്ങളില്ലാതായി എന്നാണ് വിശ്വാസം. 20 സിനിമകളും ചാനൽചർച്ചകളുംകൊണ്ട് താൻ വർഷങ്ങൾക്കു മുമ്പുതന്നെ കാസർകോെട്ട കുടുംബങ്ങളുടെ സ്വീകരണമുറിയിലുണ്ട് എന്ന് അവകാശപ്പെടുന്ന രാജ്മോഹൻ ഉണ്ണിത്താൻ താരമൂല്യമുള്ള സ്ഥാനാർഥിയാണ്. വിവാദങ്ങളോടെ ‘മാസ് എൻട്രി’ നടത്തിയ രാജ്മോഹന് സംഘടനാപരമായ പിന്തുണയിൽ കുറവുണ്ട്. ഉണ്ണിത്താെൻറ സ്വതഃസിദ്ധ ശൈലിയും ആവേശവും അവിശ്രമ പ്രചാരണവും മുസ്ലിംലീഗിെൻറ അകമഴിഞ്ഞ പിന്തുണയുമാണ് യു.ഡി.എഫിെൻറ കരുത്ത്.
2014ൽ ബി.ജെ.പിയുടെ കെ. സുരേന്ദ്രെൻറ സാന്നിധ്യത്തിൽ ത്രികോണമത്സര പ്രതീതിയുണർത്തിയ കാസർകോട് ലോക്സഭ മണ്ഡലത്തിൽ ഇത്തവണ അതില്ല. കെ.ജി. മാരാർ മുതൽ സംസ്ഥാനത്ത് പാർട്ടിയുടെ ഒന്നാംനമ്പർ നേതാക്കൾ മാത്രം മത്സരിച്ച മണ്ഡലം ബി.ജെ.പിക്ക് മടുത്തു. ആർ.എസ്.എസിെൻറ ‘ഘടകകക്ഷി’യായ ഹിന്ദു െഎക്യവേദി സംസ്ഥാന വൈസ് പ്രസിഡൻറ് രവീശതന്ത്രി കുണ്ടാറിനെ ‘ഹിന്ദുത്വ’ വോട്ട് മാത്രം ലക്ഷ്യമിട്ട് സ്ഥാനാർഥിയാക്കിയ ബി.െജ.പിക്ക് കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ വോട്ടുതോത് ഉയർത്തലാണ് ലക്ഷ്യം.
മൂന്നു മുന്നണികളിൽ എൽ.ഡി.എഫും യു.ഡി.എഫുമാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. പ്രചാരണരംഗത്ത് ഇരുമുന്നണികളും ഒപ്പമെന്ന പ്രതീതിയുണ്ട്. 2014ൽ 12,43,730 വോട്ടാണുണ്ടായത്. 6921 വോട്ടിെൻറ ഭൂരിപക്ഷം എൽ.ഡി.എഫിനു ലഭിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 72,000 വോട്ടിെൻറ മുൻതൂക്കവുമുണ്ട്. എങ്കിലും ലോക്സഭയിൽ മറ്റുചില ഘടകങ്ങൾകൂടി ചേരാനുണ്ട്. 13,60,827 വോട്ടാണ് ഇത്തവണ. 1,17,097 വോട്ടാണ് വർധിച്ചിരിക്കുന്നത്. വോട്ട് വർധന ഏറെയും സംഭവിച്ചിരിക്കുന്നത് എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തുള്ള കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ്. ഇൗ പ്രശ്നം എൽ.ഡി.എഫിന് പരിഹരിക്കാനുണ്ട്. കഴിഞ്ഞതവണ സ്ഥാനാർഥിയെ നിർത്തിയിരുന്ന എസ്.ഡി.പി.െഎക്ക് പതിനായിരത്തോളം വോട്ടുണ്ട്. ഇത്തവണ അവരുടെ വോട്ട് യു.ഡി.എഫിനാണ്. വെൽെഫയർ പാർട്ടി പിന്തുണയും യു.ഡി.എഫിനാണ്.
പെരിയ ഇരട്ടക്കൊല വൻ തിരിച്ചടിയായില്ലെങ്കിലും ഉദുമ മണ്ഡലത്തിൽ പുല്ലൂർ പെരിയ പഞ്ചായത്തിൽ നേരിയ ക്ഷീണമുണ്ടാക്കും. കാസർകോടിനെ പ്രധാനമണ്ഡലമായി ബി.ജെ.പി കണ്ടില്ല എന്നതും യു.ഡി.എഫിനെ സഹായിക്കും. രാഹുലിെൻറ വരവിന് കാസർകോട് കാര്യമായ സ്വാധീനമില്ല. ഇടതിെൻറ ശക്തമായ കോട്ടയിൽ യു.ഡി.എഫിന് അനുകൂലഘടകങ്ങളുണ്ടെങ്കിലും ദുർബലമായ സംഘടനാസംവിധാനവും ആഴത്തിലിറങ്ങാത്ത പ്രചാരണരീതിയും അവ വോട്ടായി മാറുന്നതിൽ തടസ്സം നിൽക്കുന്നു. അതേസമയം, ആറുമാസം മുമ്പ് തുടങ്ങിയ ശക്തമായ പ്രവർത്തനവും സംഘടനാവിന്യാസവും ഇടതുമുന്നണിയുടെ കരുത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.