കളംപിടിച്ച് എൽ.ഡി.എഫ്, ആശയക്കുഴപ്പത്തിൽ യു.ഡി.എഫും ബി.ജെ.പിയും
text_fieldsതിരുവനന്തപുരം: കൺവെൻഷനുകളും വോട്ടർമാരെ സന്ദർശിക്കലുമായി ജില്ലയിൽ എൽ.ഡി.എഫ് സ്ഥാനാർഥികൾ കളംപിടിക്കുേമ്പാൾ സ്ഥാനാർഥി നിർണയത്തിലെ ആശയക്കുഴപ്പത്തിൽ കുടുങ്ങി നിൽക്കുകയാണ് യു.ഡി.എഫും ബി.ജെ.പിയും.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂേറാ അംഗവുമായ കോടിയേരി ബാലകൃഷ്ണൻ വീണ്ടും രാഷ്ട്രീയത്തിൽ സജീവമായി.
ആേരാഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിെവച്ച കോടിയേരി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണരംഗത്തില്ലാതിരുന്നു.
എന്നാൽ അദ്ദേഹം ഇക്കുറി സജീവമാകുകയാണ്. എല്ലാ മണ്ഡലങ്ങളിലും എൽ.ഡി.എഫ് കൺവെൻഷനുകളും സ്ഥാനാർഥികളുടെ പ്രചാരണങ്ങളും ആരംഭിച്ചു. പല മണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാർഥികളുടെ പ്രഖ്യാപനം വരാത്തതിലെ ആശയക്കുഴപ്പം ഇപ്പോഴും പ്രചാരണരംഗത്തിറങ്ങാൻ തടസ്സമാണ്.
തിരുവനന്തപുരം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ സ്ഥാനാർഥി വിഷയങ്ങളും ബി.ജെ.പിക്ക് പ്രശ്നമായുണ്ട്.
സിറ്റിങ് സീറ്റായ നേമത്ത് മുൻ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരെൻറ പേരാണ് ഒന്നാമതുള്ളതെങ്കിലും കോൺഗ്രസ് ഉമ്മൻ ചാണ്ടിയുടെ ഉൾപ്പെടെ പേരുകൾ പരിഗണിക്കുന്നതെന്ന വിവരങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ കുമ്മനത്തെ വട്ടിയൂർക്കാവിലേക്ക് മാറ്റുന്ന കാര്യവും ബി.ജെ.പിയുടെ സജീവ പരിഗണനയിലുണ്ടെന്നാണ് വിവരം.
കഴക്കൂട്ടത്ത് വി. മുരളീധരന് മത്സരിക്കാൻ കേന്ദ്ര നേതൃത്വം അനുമതി നൽകാത്തതും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് സുരേഷ്ഗോപിയുടെ പേരാണുള്ളതെങ്കിലും അദ്ദേഹം സമ്മതം പ്രകടിപ്പിച്ചിട്ടുമില്ല.
സ്ഥാനാർഥി നിർണയത്തിലെ പ്രശ്നങ്ങൾ തന്നെയാണ് കോൺഗ്രസിനെയും കുഴക്കുന്നത്. നേമം, വട്ടിയൂർക്കാവ് ഉൾപ്പെടെ മിക്ക മണ്ഡലങ്ങളിലെയും സ്ഥാനാർഥി വിഷയത്തിൽ അന്തിമതീരുമാനമായിട്ടില്ല.
ബി.ജെ.പിയുടെ സിറ്റിങ് സീറ്റിൽ ശക്തനായ സ്ഥാനാർഥി വരണമെന്ന നിലപാടിൽ പല പേരുകളും ഉയരുന്നുണ്ട്.
ആദ്യം കെ. മുരളീധരെൻറയും പിന്നീട് ഉമ്മൻ ചാണ്ടിയുടേയുമൊക്കെ േപരുകൾ ഉയരുകയാണ്. വട്ടിയൂർക്കാവ്, പാറശാല, നെയ്യാറ്റിൻകര, വർക്കല, കഴക്കൂട്ടം മണ്ഡലങ്ങളിൽ വിജയസാധ്യതയുള്ള സ്ഥാനാർഥികൾ തന്നെ വേണമെന്ന ആവശ്യമാണ് ഉയർന്നിട്ടുള്ളത്.
എന്നാൽ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത് അണികൾക്കിടയിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അതിനിടെ എസ്.യു.സി.െഎ, എസ്.ഡി.പി.െഎ പോലുള്ള പാർട്ടികളും സ്ഥാനാർഥികളുടെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.