എല്ലാ തലങ്ങളിലും മദ്യം വ്യാപകമാകും
text_fieldsതിരുവനന്തപുരം: പഴയപോലെ മദ്യം ഒഴുകുന്ന നിലയിലേക്ക് കേരളത്തെ മാറ്റുന്നതാണ് എൽ.ഡി.എഫ് സർക്കാറിെൻറ പുതിയ മദ്യനയം. മദ്യവർജനമാണ് അടിസ്ഥാനനയമെന്ന് പ്രഖ്യാപിക്കുേമ്പാഴും എല്ലാ തലങ്ങളിലും മദ്യം വ്യാപകമാക്കുന്ന നിർദേശങ്ങളാണ് കരട് മദ്യനയത്തിലുള്ളത്. ത്രീ സ്റ്റാർ മുതൽ മുകളിലേക്കുള്ള സ്റ്റാർ ഹോട്ടലുകളിൽ ബാറുകളും അതിന് താഴെയുള്ള ഇടങ്ങളിൽ വൈൻ, ബിയർ, കള്ള് വിപണനവും വ്യാപകമാക്കുന്ന മദ്യനയം സ്റ്റാർ ഹോട്ടലുകളിൽ കള്ള് വിപണനം ചെയ്യുന്നതിനുള്ള അനുവാദവും നൽകുന്നു.
കോടതി നിർദേശാനുസരണം പൂട്ടിയ ദേശീയപാതയിലെ മദ്യശാലകൾക്ക് പകരം അതേ താലൂക്കിൽതന്നെ അനുേയാജ്യമായ സ്ഥലം കെണ്ടത്തി അവ വീണ്ടും ആരംഭിക്കാനുള്ള തീരുമാനവും കൈക്കൊണ്ടിട്ടുണ്ട്.
സംസ്ഥാനത്ത് മദ്യശാലകൾ ഘട്ടംഘട്ടമായി അടച്ച് സമ്പൂർണ മദ്യനിരോധനം നടപ്പാക്കുകയെന്ന യു.ഡി.എഫ് സർക്കാറിെൻറ മദ്യനയം അപ്പാടെ പൊളിച്ചെഴുതുന്നതാണ് എൽ.ഡി.എഫ് സർക്കാറിെൻറ മദ്യനയം. കഴിഞ്ഞ സർക്കാറിെൻറ മദ്യനയത്തിലുണ്ടായ പാളിച്ചകളും അതിനെതുടർന്ന് സംസ്ഥാനത്ത് മയക്കുമരുന്നിെൻറയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപഭോഗത്തിലുണ്ടായ വർധനയുമാണ് ഇത്തരമൊരു മദ്യനയത്തിന് രൂപം നൽകാൻ കാരണമായി എൽ.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്.
ബാറുകൾ പൂട്ടാനുള്ള യു.ഡി.എഫ് സർക്കാറിെൻറ തീരുമാനത്തെ തുടർന്ന് സംസ്ഥാനത്ത് മദ്യ ഉപഭോഗം വർധിച്ചതേയുള്ളൂയെന്ന് കണക്കുകൾ നിരത്തിയാണ് എൽ.ഡി.എഫ് സമർഥിക്കുന്നത്. മദ്യലഭ്യത കുറക്കുന്നതിനെക്കാൾ ആവശ്യകത കുറക്കുകയാണ് ലക്ഷ്യമെന്നും അതാണ് മദ്യനയത്തിലൂടെ വിഭാവനം ചെയ്യുന്നതെന്നുമാണ് എൽ.ഡി.എഫിെൻറ അവകാശവാദം. അതിനായി മദ്യവർജന പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും അവർ അവകാശപ്പെടുന്നു.
പുതിയ നയത്തിൽ ബാറുകളുടെയും കൺസ്യൂമർഫെഡ്, ബിവറേജസ് ഒൗട്ട്ലെറ്റുകളുടെയും ഫീസ് വർധനയുണ്ടെങ്കിലും ക്ലബുകളുടെ ലൈസൻസ് ഫീസ് ഉൾപ്പെടെ വർധന ഇല്ല. ഇത് സർക്കാറിനെതിരെ പ്രതിപക്ഷവും മറ്റ് മദ്യവിരുദ്ധ സംഘടനകളും ഉന്നയിച്ച ആരോപണങ്ങൾക്ക് ശക്തിപകരുന്നതാണ്.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് പൂട്ടിയ ബാറുകളിൽ ചിലതിന് സ്റ്റാർ പദവി നഷ്ടപ്പെട്ടതിനാൽ അടച്ചുപൂട്ടിയത്ര ബാറുകൾ തുറക്കില്ലെന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ, മുമ്പ് മതിയായ അടിസ്ഥാനസൗകര്യങ്ങളിെല്ലന്ന കാരണം ചൂണ്ടിക്കൂട്ടി അടച്ചുപൂട്ടിയവ ഉൾപ്പെടെ പല ബാറുകളും അറ്റകുറ്റപ്പണി പൂർത്തിയാക്കി ബാർ ലൈസൻസിനായി ഒരുങ്ങിനിൽക്കുകയാണ്.
ആ സാഹചര്യത്തിൽ ഇൗ ഹോട്ടലുകൾക്ക് ബാറുകൾ ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അതുപോലെ അപേക്ഷിക്കുന്നവർക്ക് നിയമതടസ്സങ്ങളില്ലെങ്കിൽ ബിയർ, വൈൻ പാർലറുകൾ യഥേഷ്ടം നൽകുമെന്ന് തന്നെയാണ് മദ്യനയം നൽകുന്ന സൂചന.
കള്ളുഷാപ്പുകൾ വ്യാപകമായിതന്നെ തുറക്കാനുള്ള തീരുമാനവുമുണ്ട്. ആ സാഹചര്യത്തിൽ സംസ്ഥാനത്തെങ്ങും മദ്യശാലകൾ ഉയരാനുള്ള സാധ്യതയാണ് തെളിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.