നാർകോട്ടിക് ജിഹാദ് വിവാദം ചർച്ച ചെയ്യാതെ ഇടതുമുന്നണി; അരമണിക്കൂറിൽ യോഗം അവസാനിച്ചു
text_fieldsതിരുവനന്തപുരം: പാലാ ബിഷപ്പിെൻറ നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ ചർച്ചയില്ലാതെ ഇടതുമുന്നണി നേതൃയോഗം. ആമുഖ പ്രസംഗത്തിൽ തന്നെ സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ സി.പി.എം ഇക്കാര്യത്തിൽ കൂടുതൽ ചർച്ച ആഗ്രഹിക്കുന്നില്ലെന്ന സൂചന നൽകി. ബിഷപ്പിെൻറ പരാമർശം സൃഷ്ടിച്ച വിവാദത്തിെൻറ പശ്ചാത്തലത്തിൽ മത-സാമുദായിക വിഷയത്തിലുള്ള സംസ്ഥാന സർക്കാറിെൻറ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. ഇനി കൂടുതൽ ചർച്ച ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തുടർന്ന് ആരും ഇക്കാര്യം മിണ്ടിയില്ല. കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി നേരത്തേ ബിഷപ്പിനെ സന്ദർശിച്ച് അനുകൂലനിലയിൽ പ്രതികരിച്ചിരുന്നെങ്കിലും മുന്നണി യോഗത്തിൽ ഒന്നും സംസാരിക്കാൻ മുതിർന്നില്ല. വർഗീയതെക്കതിരെ പ്രചാരണം വേേണ്ടയെന്ന ചോദ്യം ഉയർെന്നങ്കിലും മുഖ്യമന്ത്രി ഒരു ചിരിയിൽ മറുപടി നൽകി. ബോർഡ്, കോർപറേഷൻ വിഭജനവുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ച അടുത്തയാഴ്ച തന്നെ തുടങ്ങാമെന്നും കോടിയേരി അറിയിച്ചു. അര മണിക്കൂറിൽ യോഗം പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.