തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷമുള്ള ആദ്യ എൽ.ഡി.എഫ് സംസ്ഥാന സമിതി ഇന്ന്
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ വമ്പൻ തിരിച്ചടിക്ക് ശേഷമുള്ള ആദ്യ എൽ.ഡ ി.എഫ് സംസ്ഥാന സമിതി ചൊവ്വാഴ്ച. വൈകീട്ട് നാലിനാണ് യോഗം. ഘടകകക്ഷികൾ പ്രത്യേകം നേ തൃയോഗം േചർന്ന് പരാജയ കാരണങ്ങളെക്കുറിച്ച് പ്രാഥമിക വിലയിരുത്തൽ നടത്തിയെങ്കി ലും മുന്നണി യോഗം ചേരുന്നത് ആദ്യമായാണ്. തെരഞ്ഞെടുപ്പ് വിലയിരുത്തലും വരാനിരിക്കു ന്ന ആറ് നിയമസഭ ഉപതെരഞ്ഞെടുപ്പും ഭരണപരമായ വിഷയങ്ങളും പരിഗണിക്കും.
എൽ.ഡി.എ ഫിന് നഷ്ടപ്പെട്ട വിശ്വാസികളെ തിരിച്ചുപിടിക്കാനുള്ള വഴിതിരയലാവും പ്രധാന അജണ്ട. പരമ്പരാഗതമായി ലഭിച്ചിരുന്ന ഹിന്ദു വോട്ടുകളിലെ വൻ ചോർച്ചയാണ് പരാജയ വ്യാപ്തി വർധിക്കാൻ കാരണമെന്നാണ് സി.പി.െഎ, എൽ.ജെ.ഡി, ജെ.ഡി (എസ്), എൻ.സി.പി, കേരള കോൺഗ്രസ് (ബി) കക്ഷികളുടെ വിലയിരുത്തൽ. എൽ.ഡി.എഫിെൻറ പരമ്പരാഗത വോട്ടുകൾ യു.ഡി.എഫിേലക്കും ബി.ജെ.പിയിലേക്കും പോയി. ന്യൂനപക്ഷങ്ങളോട് മൃദുസമീപനം കാണിക്കുേമ്പാൾ ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന ആക്ഷേപവും തിരിച്ചടിയായി. ശബരിമല കോടതി വിധി നടപ്പാക്കിയത് ശരിയാണെങ്കിലും രണ്ട് സ്ത്രീകളെ ക്ഷേത്ര ദർശനത്തിന് പൊലീസ് അകമ്പടിയോടെ കൊണ്ടുപോയതാണ് സ്ത്രീ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയത് എന്ന വിമർശനം പല കക്ഷികളുടെയും യോഗത്തിൽ ഉയർന്നിരുന്നു.
സി.പി.എമ്മും സി.പി.െഎയും മാത്രം സീറ്റ് പങ്കുെവച്ചതിൽ എൽ.ജെ.ഡി, ജെ.ഡി (എസ്)ന് നീരസം ഉണ്ട്. എൽ.ഡി.എഫിെൻറ ശൈലിയിൽ മാറ്റം ആവശ്യമെന്ന് ജെ.ഡി (എസ്) നേതാവ് എ. നീലലോഹിതദാസ് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. തോൽവിയിൽ ശബരിമല പങ്ക് ആദ്യം നിഷേധിച്ച സി.പി.എം, കഴിഞ്ഞ സംസ്ഥാന സമിതിക്ക് ശേഷം അതംഗീകരിച്ചു. സി.പി.എം അപ്രമാദിത്വത്തിനു കക്ഷികൾ കീഴടങ്ങുന്നുവെന്ന വിമർശനവുമുണ്ട്.
പരാജയത്തിൽനിന്ന് കരകയറിയെന്ന് അണികളെ വിശ്വസിപ്പിക്കാൻ ഉപതെരെഞ്ഞടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കണം. മഞ്ചേശ്വരം, പാല, കൊച്ചി, കോന്നി, അരൂർ, വട്ടിയൂർക്കാവ് എന്നീ നിയമസഭ മണ്ഡലങ്ങളിലാണ് ഉപതെരെഞ്ഞടുപ്പ് നടക്കേണ്ടത്. എം.എൽ.എമാരുടെ മരണത്തെ തുടർന്നാണ് മഞ്ചേശ്വരത്തും പാലയിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. മറ്റ് നാലിടങ്ങളിൽ എം.എൽ.എമാർ എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ടു.
ആറിൽ അരൂർ ഒഴികെ അഞ്ച് സീറ്റും നിലവിൽ യു.ഡി.എഫിനൊപ്പമാണ്. അട്ടിമറി വിജയമാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്. എൽ.ഡി.എഫിൽ പാല സീറ്റ് എൻ.സി.പിയുടെ കൈവശമാണ്. ബാക്കി സി.പി.എമ്മാണ് മത്സരിക്കുന്നത്. ഇവിടങ്ങളിലെ വിജയം മുൻനിർത്തിയാവണം തിരിച്ചുവരവ് എന്ന അഭിപ്രായമാണ് ഘടകകക്ഷികൾക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.