ജനുവരി 26ന് എൽ.ഡി.എഫ് മനുഷ്യച്ചങ്ങല
text_fieldsതിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ തുടർ പ്രക്ഷോഭത്തിെൻറ ഭാഗമായി എൽ.ഡി.എഫ് ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനമായ ജനുവരി 26ന് സംസ്ഥാനത്ത് മനുഷ്യച്ചങ്ങല സംഘടിപ്പിക്കും. സഹകരിക്കാവുന്ന എല്ലാവരെയും പെങ്കടുപ്പിക്കാനാണ് തീരുമാനമെന്ന് മുന്നണി കൺവീനർ എ. വിജയരാഘവൻ വാർത്തസേമ്മളനത്തിൽ അറിയിച്ചു.
ഇടതുപാർട്ടികൾ ഡിസംബർ 19ന് ദേശീയതലത്തിൽ നടത്തുന്ന പ്രതിഷേധത്തിെൻറ ഭാഗമായി സംസ്ഥാനത്ത് 14 ജില്ലാ കേന്ദ്രങ്ങളിലും ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. മനുഷ്യച്ചങ്ങലക്ക് മുന്നോടിയായി വിപുല പ്രചാരണം നടത്തും. മത ധ്രുവീകരണം ഉണ്ടാക്കുന്ന ഏതു പ്രവണതയെയും ശക്തമായി എതിർത്ത് പരാജയപ്പെടുത്തും.
കേന്ദ്ര സർക്കാറിെൻറ നിലപാടിൽ എതിർപ്പുള്ള മുഴുവൻ ആളുകളുടെയും സഹകരണം ഉണ്ടാകണം. എസ്.ഡി.പി.െഎയുമായും ജമാഅത്തെ ഇസ്ലാമിയുമായും യോജിച്ചല്ല സമരം ആസൂത്രണം ചെയ്യുന്നത്. ജമാഅത്തെ ഇസ്ലാമിയുമായി ചേർന്ന് സമരം നടത്താൻ എൽ.ഡി.എഫ് ആഗ്രഹിക്കുന്നില്ല. ബി.ജെ.പിക്ക് സഹായകമായ രാഷ്ട്രീയ നിലപാടാണ് അവർക്ക്. മുസ്ലിം മതമൗലികവാദത്തെ അവർ പ്രോത്സാഹിപ്പിക്കുന്നെന്നും വിജയരാഘവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.