ബി.ജെ.പി മുന്നേറ്റം തടഞ്ഞു നിർത്തിയത് ഇടതുപക്ഷം -കോടിയേരി
text_fieldsതിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷം നടത്തിയ ശക്തമായ പ്രവർത്തനങ്ങളുടെ ഫലമായാണ് ബി.ജെ.പിക്ക് അക്കൗണ്ട് തുറക ്കാൻ സാധിക്കാത്തതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എസ്.എഫ്.ഐ ക്യാമ്പ് ഉദ്ഘാടനം ചെയ് ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്ക് ഇവിടെ കടന്നു വരാൻ സാധിക്കാത്ത അവസ്ഥ സൃഷ്ടിച്ചത് ഇടതുപക്ഷ മാണ്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും ബി.ജെ.പി ജയമുറപ്പിച്ചതായിരുന്നു. എന്നാൽ ഒരു സീറ്റിൽ പോ ലും ബി.ജെ.പിക്ക് ജയിക്കാൻ സാധിച്ചില്ല. കേരളത്തിൽ ബി.ജെ.പിയുടെ മുന്നേറ്റം തടഞ്ഞു നിർത്താൻ സാധിച്ചതിൽ ഇടതുപക്ഷത ്തിന് അഭിമാനിക്കാെമന്നും കോടിയേരി പറഞ്ഞു.
ഇടതുപക്ഷം നടത്തിയ പ്രചരണത്തിൻെറ നേട്ടമുണ്ടായത് യു.ഡി.എഫിനാണ്. ബി.ജെ.പിയെ പുറത്താക്കാൻ കോൺഗ്രസിന് കൂടിതൽ എം.പിമാരെ ലഭിക്കേണ്ടതുണ്ടെന്ന പ്രചരണം ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. അതിൻെറ ഫലമായാണ് യു.ഡി.എഫിന് കൂടുതൽ സീറ്റ് നേടിയെടുക്കാൻ സാധിച്ചത്. ഇൗ നേട്ടം താൽകാലികമാണെന്നും അദ്ദേഹം പറഞ്ഞു.
ചില തെരഞ്ഞെടുപ്പിലൊക്കെ പരാജയപ്പെടും. കേരളത്തിൽ ഇതുപോലെ പരാജയം മുൻകാലങ്ങളിലും ഇടതുപക്ഷത്തിന് ഏറ്റിട്ടുണ്ട്. അന്നൊക്കെ എല്ലാവരും പറഞ്ഞത് ഇനി ഇടതുപക്ഷത്തിന് ഭാവിയില്ലെന്നാണ്. ഇടതുപക്ഷം പരാജയപ്പെട്ടതിൻെറ പേരിൽ കൈകൊട്ടുന്നവരും ആർത്തു വിളിക്കുന്നവരും പടക്കം പൊട്ടിക്കുന്നവരും സമചിത്തതയോടെ ചിന്തിച്ചാൽ ഇക്കാര്യങ്ങൾ മനസ്സിലാവുമെന്നും കോടിയേരി വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ തെറ്റിദ്ധാരണ പരത്താൻ കോൺഗ്രസും ബി.ജെ.പിയും ശ്രമിച്ചിട്ടുെണ്ടന്നും ചില തെറ്റിദ്ധരിപ്പിക്കപ്പെട്ട ആളുകൾ അവർക്ക് വോട്ട് ചെയ്തിട്ടുണ്ടാകാമെന്നും കോടിയേരി പിന്നീട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ശബരിമലയിലെ യുവതി പ്രവേശനം സുപ്രീംകോടതി വിധിയാണ്. ആ വിധി ഇപ്പോഴും കോടതി തിരുത്തിയിട്ടില്ല. അതിൽ സർക്കാർ ശരിയായ നിലപാടാണ് സ്വീകരിച്ചത്. ഭരണഘടനയെ അടിസ്ഥാനമാക്കിയാണ് സുപ്രീംകോടതി വിധി പറയുന്നത്. ഭരണഘടനയെ എതിർക്കുന്നവരാണ് കോടതി വിധിയെ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികൾക്ക് ശബരിമല വിഷയത്തിലെ സർക്കാർ നിലപാടിൽ യോജിക്കാൻ സാധിച്ചിട്ടുണ്ടാവില്ല. കേരളത്തിൽ ഭൂരിഭാഗവും വിശ്വാസികളാണ്. ഇടത്പക്ഷത്തിന് 36 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ട്. വോട്ട് രേഖപ്പെടുത്തിയവരിലും ഭൂരിപക്ഷവും വിശ്വാസികളാണ്. വിശ്വാസികൾ ആകെ ഇടതുപക്ഷത്തിന് എതിരായിരുണെങ്കിൽ ഇത്ര വോട്ടുകൾ കിട്ടുമായിരുന്നില്ല. അതുകൊണ്ട് വിശ്വാസികളാകെ ഇടതുപക്ഷത്തിന് എതിരായെന്ന് പറയുന്നത് ശരിയല്ല. പല കാരണങ്ങളാൽ തങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്ന വോട്ടിൽ കുറവ് വന്നിട്ടുണ്ട്. അത് എന്തുകൊണ്ടെന്നത് പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.