റേഷന്‍ വിഷയത്തില്‍ പ്രക്ഷോഭത്തിന് എല്‍.ഡി.എഫ്
text_fieldsതിരുവനന്തപുരം: സ്റ്റാറ്റ്യൂട്ടറി റേഷനിങ് സമ്പ്രദായം പുന$സ്ഥാപിക്കുക, കേന്ദ്രനയം തിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രസര്‍ക്കാറിനെതിരെ പ്രക്ഷോഭത്തിന് എല്‍.ഡി.എഫ്. ഇതിന്‍െറ ഭാഗമായി ജനുവരി 12ന് എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷനുകളിലെ പ്രധാന കേന്ദ്രങ്ങളിലും സായാഹ്ന ധര്‍ണയും പൊതുയോഗവും നടത്തും. ഫെബ്രുവരി 18ന് രാജ്ഭവനിലേക്കും മാര്‍ച്ച് നടത്തും. സംസ്ഥാനത്തിന്‍െറ ആവശ്യങ്ങള്‍ അംഗീകരിച്ച് കിട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കണമെന്നും മുന്നണി യോഗം നിര്‍ദേശിച്ചു.
എല്ലാവിഭാഗം ജനങ്ങള്‍ക്കും അഞ്ചുകിലോ അരി ലഭിക്കാന്‍ സാഹചര്യം ഉണ്ടാക്കണമെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നാണ്യവിളകള്‍ ഉല്‍പാദിപ്പിക്കുന്നതിന് പകരം കേരളത്തിന് ഇഷ്ടംപോലെ അരി നല്‍കാമെന്ന് 1965ല്‍ കേന്ദ്രം നല്‍കിയ ഉറപ്പാണ് ഇപ്പോള്‍ ഇല്ലാതാകുന്നത്. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്നതില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേന്ദ്രത്തോട് അവധി പറഞ്ഞ് നീട്ടി. മറ്റ് സംസ്ഥാനങ്ങള്‍ ഇത് നടപ്പാക്കി. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഇത് ഭക്ഷ്യഭദ്രത നിയമം ആക്കിയപ്പോള്‍ ഇനി അവധി നല്‍കാനാവില്ളെന്ന് അറിയിച്ചു.
ആറുമാസത്തിനകം നടപ്പാക്കാമെന്ന് അറിയിച്ചിട്ടും കേന്ദ്രം അംഗീകരിച്ചില്ല. എ.പി.എല്‍ വിഭാഗത്തിന്‍െറ സൗജന്യ ധാന്യവിതരണം അവസാനിപ്പിച്ചു. കേന്ദ്ര സര്‍ക്കാറിന്‍െറ നയം തിരുത്തിയാലേ ഇനി മുന്നോട്ടുപോകാന്‍ കഴിയൂ. കെ.എസ്.ആര്‍.ടി.സി നവീകരണം സംബന്ധിച്ച കമീഷന്‍ റിപ്പോര്‍ട്ട് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി നടപ്പാക്കണമെന്ന് എല്‍.ഡി.എഫ് നിര്‍ദേശിച്ചെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.