ഡി.ജി.പിയായിരുന്നയാൾ വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രസ്താവന നടത്തരുത് -കാടിയേരി
text_fieldsകോട്ടയം: ഡി.ജി.പി സ്ഥാനത്തിരുന്ന വ്യക്തി വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിൽ പ്രസ്താവന നടത്തുന്നതു ശരിയല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി േകാടിയേരി ബാലകൃഷ്ണൻ. കോട്ടയം പ്രസ് ക്ലബിെൻറ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യവർധനവുമായി ബന്ധപ്പെട്ട സെൻകുമാറിെൻറ നിരീക്ഷണം ശരിയല്ല. ഒരു പ്രത്യേക മതവിഭാഗത്തെ അധിക്ഷേപിക്കുകയാണ് ഇതിലൂടെ അദ്ദേഹം ചെയ്തിരിക്കുന്നത്. ഇത് പരിശോധിച്ച് കേസെടുക്കണമെങ്കിൽ അതു ചെയ്യണം.
പുതിയ സെൻസസ് റിപ്പോർട്ട് പരിശോധിക്കുേമ്പാൾ സെൻകുമാറിെൻറ അഭിപ്രായം തെറ്റാണെന്ന് ബോധ്യമാകും. സാമൂഹികമായി ഉയർന്ന വിഭാഗങ്ങളിൽ ജനസംഖ്യ നിയന്ത്രണം ഫലപ്രദമായി നടക്കുന്നുണ്ട്. പിന്നോക്കാവസ്ഥയിലുള്ള മതവിഭാഗങ്ങളിൽ നിയന്ത്രണം കാര്യക്ഷമമല്ല. അടുത്തിടെ, പുറത്തുവന്ന കണക്കുകൾ അനുസരിച്ച് രാജ്യത്തെ മുസ്ലിം മതവിഭാഗം ഏറെ പിന്നോക്കമാണ്.
ഇതുമായി ബന്ധപ്പെടുത്തി വേണം ഇതിനെ കാണാൻ. മതപരായ പ്രശ്നമായി ഇതിനെ അവതരിപ്പിക്കേണ്ടതില്ല. അങ്ങനെ ചെയ്യുന്നത് വർഗീയ ശക്തികളെ സഹായിക്കാനാണ്. ഇൗവിഷയത്തിൽ ആർ.എസ്.എസ് ഭാഷയാണ് സെൻകുമാറിേൻറത്. ആർ.എസ്.എസിനെ മഹത്ത്വവത്കരിക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്. ഡി.ജി.പി സ്ഥാനം വഹിച്ച വ്യക്തി ഇത്തരത്തിൽ സംസാരിക്കുന്നത് സമൂഹത്തിൽ പ്രത്യാഘാതം സൃഷ്ടിക്കും. സെൻകുമാറിന് ഏത് പാർട്ടിയിലും ചേരാം. അത് അദ്ദേഹത്തിെൻറ ഇഷ്ടമാണ്.
നടി അക്രമിക്കെപ്പട്ട സംഭവത്തിൽ സെൻകുമാർ നടത്തിയ പ്രസ്താവനകൾ ശരിയല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. എന്തിനായിരുന്നു അദ്ദേഹം ഇക്കാര്യത്തിൽ അമിതവ്യഗ്രത കാട്ടിയത്. പ്രസ്താവന ശരിയായോയെന്ന് ചിന്തിക്കണം. സ്ഥാനം ഒഴിഞ്ഞ് കുറച്ചുദിവസങ്ങൾക്കുള്ളിൽ തന്നെ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് പൊലീസ് സംവിധാനത്തെക്കുറിച്ച് അവമതിപ്പ് സൃഷ്ടിക്കുമെന്നും േകാടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.