ശബരിമല ബാധിച്ചില്ലെന്ന് മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറിയും; ബാധിെച്ചന്ന് മന്ത്രിമാരും നേതാക്കളും
text_fieldsതിരുവനന്തപുരം: ശബരിമല വിഷയം ലോക്സഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് മന്ത്രിമാരും സി.പി.എം നേതാക്കളും തുറ ന്നുപറയുേമ്പാഴും ബാധിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയെൻറയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറയും നിലപാട്. വെള്ളിയാഴ്ച ചേർന്ന സംസ്ഥാന സെക്രേട്ടറിയറ്റിൽ, ശബരിമല വിഷയം തെരഞ്ഞെ ടുപ്പിൽ എൽ.ഡി.എഫിെൻറ പരാജയത്തിന് കാരണമായെന്ന വിലയിരുത്തലാണുണ്ടായത്. എങ്കിലും ശബരിമല എന്ന വാക്ക് ഒഴിവാക് കിയാണ് പ്രസ്താവന ഇറക്കിയത്.
‘വിശ്വാസികളിൽ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതിൽ വലതുപക്ഷ ശക്തികൾ വിജയിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന്’ ചേർത്തിരുന്നു. എന്നാൽ, ഇക്കാര്യം പരസ്യമായി സമ്മതിക്കാൻ പിണറായിയും കോടിയേരിയും തയാറായിട്ടില്ല. ഇടതുപക്ഷത്തെ പിന്താങ്ങിയിരുന്ന ഒരുവിഭാഗം വോട്ടർമാരെ ആഴത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ശബരിമല വിഷയത്തിൽ വർഗീയപ്രചാരണം നടത്താൻ കോൺഗ്രസിനും ബി.ജെ.പിക്കും കഴിഞ്ഞിട്ടുെണ്ടന്ന് മന്ത്രി തോമസ് െഎസക് ഫേസ്ബുക്കിൽ കുറിച്ചു. ആനത്തലവട്ടം ആനന്ദനും മന്ത്രി കടകംപള്ളി സുരേന്ദ്രനും സി. ദിവാകരനും സമാന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
‘ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കുമായിരുെന്നങ്കിൽ ഏറ്റവുംവലിയ ഗുണം കിേട്ടണ്ടത് ബി.ജെ.പിക്കായിരുന്നു. പത്തനംതിട്ടയിൽ ബി.ജെ.പി സ്ഥാനാർഥി മൂന്നാംസ്ഥാനത്തേക്ക് പോയി. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമം നടന്നു. അതിെൻറ ഭാഗമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധനയിലേ വ്യക്തമാകൂ’- മുഖ്യമന്ത്രി
‘ശബരിമല ബാധിെച്ചന്ന് സംസ്ഥാന സെക്രേട്ടറിയറ്റ് പ്രസ്താവിച്ചിട്ടുണ്ടെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്. അത്തരം വിലയിരുത്തലിൽ സി.പി.എം എത്തിയിട്ടില്ല. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ കോൺഗ്രസും ബി.ജെ.പിയും നടത്തി. അതിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടവർ എൽ.ഡി.എഫിന് എതിരായിട്ടുണ്ടാവാം. സർക്കാറിെൻറയും സി.പി.എമ്മിെൻറയും നിലപാട് ശരിയാണ്. സുപ്രീംകോടതി വിധി വിശ്വാസികൾക്ക് ഉൾക്കൊള്ളാൻ സാധിച്ചിട്ടുണ്ടാവില്ല. വിശ്വാസികളാണ് കേരളത്തിൽ മഹാഭൂരിപക്ഷവും. എൽ.ഡി.എഫിന് വോട്ട് ചെയ്യുന്നവരിലും മഹാഭൂരിപക്ഷം വിശ്വാസികളാണ്’- കോടിയേരി ബാലകൃഷ്ണൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.