കേന്ദ്രത്തിനെതിരെ വീട്ടുമുറ്റങ്ങൾ സമരകേന്ദ്രമാക്കി എൽ.ഡി.എഫ്
text_fieldsതിരുവനന്തപുരം: കോവിഡ് ദുരിതത്തിൽ നട്ടംതിരിയുന്ന ജനങ്ങളുടെമേൽ വാക്സിൻ ചെലവ് കൂടി അടിച്ചേൽപിക്കുന്ന കേന്ദ്ര നിലപാടിനെതിരെ ഇടതുമുന്നണി സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച ഗൃഹാങ്കണ സമരത്തിൽ ആയിരങ്ങൾ അണിനിരന്നു. വീട്ടുമുറ്റങ്ങളും പാർട്ടി ഓഫിസുകളും വായനശാലകളും സാംസ്കാരിക കേന്ദ്രങ്ങളും അടക്കം സമരകേന്ദ്രങ്ങളായപ്പോൾ പ്രതിഷേധത്തിെൻറ വേറിട്ട മാതൃകക്കാണ് കേരളം സാക്ഷിയായത്.
കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് വൈകീട്ട് 5.30 മുതൽ ആറുവരെ നടന്ന പ്രതിഷേധത്തിൽ വീടുകൾക്കുമുന്നിൽ കുടുംബങ്ങൾ ഒന്നടങ്കം അണിനിരന്നു. വാക്സിൻ വിതരണം സാർവത്രികവും സൗജന്യവുമാക്കുക, കോവിഡ് മൂലം പ്രതിസന്ധിയിലായ സംസ്ഥാനങ്ങളെ കൂടുതൽ അപകടത്തിലാക്കുന്ന കേന്ദ്രനയം തിരുത്തുക, സൗജന്യ വാക്സിൻ ഉറപ്പുവരുത്താൻ പി.എം കെയർ ഫണ്ട് ഉപയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്ലക്കാർഡുകളും പോസ്റ്ററുകളും ഉയർത്തിയായിരുന്നു പ്രതിഷേധം. ചിലയിടങ്ങളിൽ സൗജന്യ വാക്സിൻ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച എൽ.ഡി.എഫ് സർക്കാറിന് അഭിവാദ്യം അറിയിച്ചും പ്ലക്കാർഡുകൾ ഉയർന്നു.
പലരും തങ്ങളുടെ പ്രതിഷേധം സമൂഹമാധ്യമങ്ങളിലൂടെയും തത്സമയം പങ്കുെവച്ചു. എ.കെ.ജി സെൻററിൽ േപാളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, കെ.എൻ. ബാലഗോപാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സി.പി.ഐ ആസ്ഥാന മന്ദിരമായ എം.എൻ സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ, അസിസ്റ്റൻറ് സെക്രട്ടറി കെ. പ്രകാശ് ബാബു, തിരുവനന്തപുരം മണ്ഡലം സെക്രട്ടറി മുരളി പ്രതാപ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.