ശബരിമല: പൊതുയോഗവുമായി എൽ.ഡി.എഫ്; 16ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
text_fieldsതിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയെതുടർന്ന് സർക്കാറിനെ കുറ്റപ്പെടുത്തി ആർ.എസ്.എസ്- ബി.ജെ.പിയും കോൺഗ്രസും നടത്തുന്ന പ്രചാരണത്തിനെതിര നടത്താൻ നിശ്ചയിച്ച പ്രതിരോധ പ്രചാരണം എൽ.ഡി.എഫ് ഒക്ടോബർ 16ന് ആരംഭിക്കും.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ജില്ലയിലെ ഇടതുമുന്നണി അണികളെ മുഴുവൻ പെങ്കടുപ്പിച്ച് പൊതുയോഗം സംഘടിപ്പിച്ചാണ് തുടക്കം. വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടും കോടതി വിധി വരാനുണ്ടായ സാഹചര്യവും വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ യോഗം ഉദ്ഘാടനം ചെയ്യും. കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, ഘടകകക്ഷികളുടെ സംസ്ഥാന നേതാക്കൾ എന്നിവരെയെല്ലാം അണിനിരത്തി എൽ.ഡി.എഫ് ജില്ല നേതൃത്വമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.