സോളാർ: എൽ.ഡി.എഫ് വിശദീകരണ യോഗങ്ങൾ നടത്തും
text_fieldsതിരുവനന്തപുരം: സോളാര്‍ കമീഷന് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ജനങ്ങളോട് വിശദീകരിക്കുന്നതിനായി എല്ലാ ജില്ല കേന്ദ്രങ്ങളിലും വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
അന്വേഷണ കമീഷൻ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട യു.ഡി.എഫ് നേതാക്കള്‍ അവരുടെ സ്ഥാനങ്ങള്‍ രാജിവെക്കണമെന്നും എൽ.ഡി.എഫ് ആവശ്യപ്പെട്ടു. സോളാര്‍ ജുഡീഷ്യല്‍ കമീഷന് റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. കമീഷൻ കണ്ടെത്തലുകളും ശിപാര്‍ശകളും പുറത്തുവന്നതോടെ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ യു.ഡി.എഫ് നേതാക്കളുടെ യഥാര്‍ഥ മുഖം പുറത്തായി. എല്‍.ഡി.എഫ് നടത്തിയ അതിശക്തമായ സമരങ്ങളെ ശരിവെക്കുന്നതാണ് കമീഷൻ കണ്ടെത്തലുകള്‍.
അഡ്ജസ്റ്റ്മെൻറ് സമരമാണ് എല്‍.ഡി.എഫ് നടത്തുന്നതെന്ന് ആരോപിച്ചവര്‍ക്കുള്ള മറുപടിയാണ് കമീഷൻ റിപ്പോര്‍ട്ടിനെ ആധാരമാക്കി സര്‍ക്കാര്‍ കൈക്കൊണ്ട നടപടി.
കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിച്ച നടപടിയാണിതെന്ന് യോഗം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.